മതവിദ്വേഷ കാലത്ത് കെ.എം.സി.സിയുടെ 'ചേര്‍ത്തുപിടിക്കല്‍' മാതൃക-യു.സി. രാമന്‍

ദുബായ്: പരമത വിദ്വേഷം പ്രോത്സാഹിപ്പിക്കപ്പെടുന്ന വര്‍ത്തമാന സാമൂഹ്യ കീഴ്വഴക്കങ്ങള്‍ക്ക് ബദലാണ് പ്രവാസി ലോകത്ത് കെ.എം.സി.സി മുന്നോട്ട് വെക്കുന്ന സമഭാവനയും ചേര്‍ത്ത് പിടിക്കലിന്റെ മാതൃകയുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ യു.സി. രാമന്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ്' സ്വാഗത സംഘ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍. സ്വാഗതം പറഞ്ഞു. നേതാക്കളായ ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, കെ.പി.എ സലാം, ഹസ്സൈനാര്‍ ഹാജി എടച്ചാക്കൈ, ഹനീഫ ചെര്‍ക്കളം, ഡോ. ഇസ്മായില്‍, സലാം തട്ടാന്‍ചേരി, സി.എച്ച്. നൂറുദ്ദീന്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, കെ.പി. അബ്ബാസ് കളനാട്, റഫീഖ് പി.പി, സുബൈര്‍ അബ്ദുല്ല, ഫൈസല്‍ മൊഹ്സിന്‍, ബഷീര്‍ പാറപള്ളി, പി.ടി. നൂറുദ്ദീന്‍, അഷ്റഫ് ബായാര്‍, സി.എ ബഷീര്‍ പള്ളിക്കര, ആസിഫ് ഹൊസങ്കടി സംസാരിച്ചു. ഹസൈനാര്‍ ബീജന്തടുക്ക നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it