മൂന്ന് പതിറ്റാണ്ട് നീണ്ട സേവനം: ഹമീദ് അറന്തോടിന് ഖത്തര്‍ കെ.എം.സി.സിയുടെ യാത്രയയപ്പ്

ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്ന ഹമീദ് അറന്തോടിന് കെ.എം.സി.സി മണ്ഡലം കമ്മിറ്റിയും മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നല്‍കി. മൂന്നര പതിറ്റാണ്ട് നീണ്ട തന്റെ പ്രവാസ ജീവിതത്തില്‍ ഹമീദ് അറന്തോട് സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിര്‍ണായക ഇടപെടലുകള്‍ നടത്തുകയും നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിതര്‍ക്കായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുകയും സാമൂഹ്യ സേവനത്തിന് വേണ്ടി സമയം മാറ്റിവെക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സമൂഹത്തിന് പ്രചോദനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. തുമാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ ആക്ടിങ് പ്രസിഡണ്ട് നാസര്‍ കൈതക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷഫീക് ചെങ്കളം സ്വാഗതം പറഞ്ഞു. ഭാരവാഹികളായ റഷീദ് ചെര്‍ക്കള, ഷാക്കിര്‍ കാപ്പി, ബഷീര്‍ ബംബ്രാണി സംസാരിച്ചു. ഖത്തര്‍ കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളായ കാസര്‍കോട് ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി, മുനിസിപ്പല്‍ കമ്മിറ്റി, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റികള്‍, മലയോര മേഖല പഞ്ചായത്ത് കമ്മിറ്റികള്‍ എന്നിവയുടെ സ്‌നേഹോപഹാരം ഹമീദ് അറന്തോടിന് സമ്മാനിച്ചു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് ചൂരി, ഷാനിഫ് പൈക്ക, യൂസുഫ് മാര്‍പ്പനടുക്ക, റഫീക് കുന്നില്‍, നാസര്‍ മഞ്ചേശ്വരം, ആബിദ് ഉദിനൂര്‍, മന്‍സൂര്‍ ഉദുമ, സാബിത്ത് തുരുത്തി, ഖലീല്‍ ബേര്‍ക്ക, അന്‍വര്‍ കടവത്ത്, അബ്ദുല്‍ റഹ്മാന്‍ ഇ.കെ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹമീദ് അറന്തോട് യാത്രയയപ്പിന് മറുപടി പറഞ്ഞു. ഷെരീഫ് ചൂരി നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it