'ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ്': ദുബായില്‍ സ്വാഗത സംഘം ഓഫീസ് തുറന്നു

ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹലാ കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് 2025 പ്രവാസി മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ദുബായിയില്‍ വെല്‍ഫിറ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സുഹൈര്‍ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ദുബായ്: ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 26ന് ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ഹലാ കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് 2025ന്റെ സ്വാഗത സംഘം ഓഫീസ് ദേറ കെ.പി ബില്‍ഡിങ്ങില്‍ യുവ വ്യവസായിയും വെല്‍ഫിറ് ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ സുഹൈര്‍ തളങ്കര ഉദ്ഘാടനം ചെയ്തു.ജില്ലക്കകത്തും ഗള്‍ഫിലുമുള്ള വ്യവസായ രംഗത്തുള്ളവര്‍ക്കായി ബിസിനസ് കോണ്‍ക്ലേവ്, വിവിധ കലാ കായിക മല്‍സരങ്ങള്‍, പ്രശസ്ത കലാകാരന്മാരെ അണിനിരത്തിയുള്ള ഇശല്‍ വിരുന്ന്, പ്രമുഖ സാംസ്‌കാരിക നായകര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ്സ്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വിനോദ പരിപാടികള്‍, വനിതാ സമ്മേളനം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ ഹല കാസോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി നടക്കും. കെ.എം.സി.സി നേതാവ് ഹനീഫ് ചെര്‍ക്കളം, സംസ്ഥാന സെകട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെകട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍, ഹനീഫ് കോളിയടുക്ക, സി.എച്ച് നൂറുദ്ദീന്‍, സുബൈര്‍ അബ്ദുല്ല, ഹസൈനാര്‍ ബീജന്തടുക്ക, മൊയ്ദീന്‍ അബ്ബ, പി.ഡി നൂറുദീന്‍, അഷ്റഫ് ബായാര്‍, ബഷീര്‍ പാറപ്പള്ളി, സി.എ ബഷീര്‍ പള്ളിക്കര, ആസിഫ് ഹൊസങ്കടി, സിദ്ദിക് ചൗക്കി, മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.