ദുബായ് കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം പ്രവാസികളെ ചേര്‍ത്ത് പിടിക്കുന്ന പദ്ധതി-ഹംസ മധൂര്‍

ദുബായ് കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം 'ഹം സഫര്‍' അംഗ്വത പ്രചാരണ ക്യാമ്പയിന്റെ ദുബായ് കാസര്‍കോട് മണ്ഡലം തല ഉദ്ഘാടനം ഹംസ മധൂര്‍ നിര്‍വ്വഹിക്കുന്നു
ദുബായ്: കെ.എം.സി.സി പ്രവാസി വെല്‍ഫയര്‍ സൊസൈറ്റി നടപ്പിലാക്കുന്ന വെല്‍ഫയര്‍ സ്‌കീം പദ്ധതി പ്രവാസികളെ ചേര്‍ത്ത് പിടിക്കുന്നതാണെന്ന് പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഹംസ മധൂര്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം 'ഹം സഫര്‍' അംഗ്വത പ്രചാരണ ക്യാമ്പയിന്റെ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍, ജില്ലാ വെല്‍ഫയര്‍ സ്‌കീം ചെയര്‍മാന്‍ ഇസ്മായില്‍ നാലാംവാതുക്കല്‍, ജില്ലാ ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, പി.ഡി നൂറുദ്ദീന്‍, ഹസൈനാര്‍ ബീജന്തടുക്ക, സിദ്ദിഖ് ചൗക്കി, റഫീഖ്, ആസിഫ് ഹൊസങ്കടി, ഫൈസല്‍ മുഹ്‌സിന്‍, അബ്ബാസ് കെ.പി, ഇബ്രാഹിം ബേരിക്ക, സുഹൈല്‍ കോപ്പ, റസാക്ക് ബദിയടുക്ക, സിനാന്‍ തൊട്ടാന്‍, ഖലീല്‍ ചൗകി, മജീദ് കോളിയാട്, സാജിദ് സൈലര്‍,ഗഫൂര്‍ ഊദ്, ഷിഫാസ് പട്ടേല്‍, മിര്‍ഷാദ് പൂരണം, തസ്ലീം ബെല്‍ക്കാട്, ഹനീഫ് നെല്ലിക്കുന്ന്, ഹാരിസ് പിബീസ്, ഷഫീക്ക് മൊഗ്രാല്‍, അബൂ പി. സി, സാബിത്ത് പി.സി, ഹമീദ് കാറഡുക്ക, തഹസീന്‍ ചൗക്കി, സാബിത് ചൗക്കി, സമീല്‍, ആഷിക് പള്ളം, മൊയ്തു മലങ്കര സംബന്ധിച്ചു. സെക്രട്ടറി താത്തു തല്‍ഹത്ത് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ട്രഷറര്‍ ഉപ്പി കല്ലങ്കൈ നന്ദി പറഞ്ഞു.