ദുബായ് ഉത്സവത്തിമിര്‍പ്പില്‍; നേതാക്കളെത്തി
കാസര്‍കോട് ജില്ലാ കെ.എം.സി.സി.യുടെ ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് ഞായറാഴ്ച

ഹലാ കാസ്രോഡ് ഫെസ്റ്റില്‍ സംബന്ധിക്കാനെത്തിയ നേതാക്കളെ ദുബായില്‍ കെ.എം.സി.സി. നേതാക്കള്‍ സ്വീകരിക്കുന്നു
ദുബായ്: പ്രവാസലോകത്തിനു പുത്തന്‍ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് 26ന് ഉച്ചക്ക് 12 മണി മുതല്‍ രാത്രി 11 മണി വരെ ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ അരങ്ങേറും. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ 15,000 ത്തോളം ആളുകളുടെ സാന്നിധ്യമുണ്ടാവും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പങ്കാളിത്തം പ്രവാസി മഹോത്സവത്തിനു കൊഴുപ്പേകും. പ്രവാസികളുടെ ഐക്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഉത്സവമായി അരങ്ങേറുന്ന ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിനെ വരവേല്‍ക്കാന്‍ പ്രവാസി ലോകം ഒരുങ്ങിക്കഴിഞ്ഞു. സംഗമത്തില്‍ ജില്ലയിലെ പ്രമുഖരായ ബിസിനസ്സ് വ്യക്തിത്വങ്ങളെ ബിസ്‌പ്രൈം അവാര്‍ഡ് നല്‍കി ആദരിക്കും. ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഐക്യവും പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികള്‍ അരങ്ങേറും. കള്‍ച്ചറല്‍ ഹാര്‍മണി, ഫുഡ് സ്ട്രീറ്റ്, പ്രമുഖ കലാകാരന്മാര്‍ അണി നിരക്കുന്ന ലൈവ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്, കാസര്‍ഗോഡിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന നാടന്‍ കലകള്‍, അവാര്‍ഡ് നൈറ്റ്, അറബ് ഫ്യൂഷന്‍ പ്രോഗ്രാമുകള്‍, മാജിക്കല്‍ മൊമെന്റ്‌സ്, ഗെയിംസ് അറീന, മെഹന്തി ഡിസൈന്‍ മത്സരം, കിച്ചണ്‍ ക്യൂന്‍, മെഡിക്കല്‍ ഡ്രൈവ് തുടങ്ങിയവ ഉത്സവത്തിന് നിറം പകരും. വിശിഷ്ടാതിഥികളായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., പത്മശ്രീ എം.എ. യൂസഫ്അലി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഹാരിസ് ബീരാന്‍ എം.പി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, പി.എം.എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, എന്‍.എ ഹാരിസ് എം.എല്‍.എ, അറബ് രാജ്യങ്ങളിലെ പ്രമുഖര്‍, സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഹല കാസ്രോഡ് മുഖ്യ രക്ഷാധികാരി യഹ്യ തളങ്കര, ചെയര്‍മാന്‍ സലാം കന്യപ്പാടി, ജനറല്‍ കണ്‍വീനര്‍ ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മയില്‍, കെ. എം.സി.സി നേതാക്കളായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, കെ.പി അബ്ബാസ്, റഫീഖ് പടന്ന, സുബൈര്‍ അബ്ദുല്ല, ബഷീര്‍ പാറപ്പള്ളി, അഷറഫ് ബായാര്‍, ആസിഫ് ഹൊസങ്കടി, റഫീഖ് കാടങ്കോട്, മീഡിയ വിംഗ് ചെയര്‍മാന്‍ പി.ഡി നൂറുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എ. അബ്ദുറഹ്മാന്‍, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ് തുടങ്ങിയവര്‍ ദുബായിലെത്തി.
ഖാദര്‍ തെരുവത്ത്, യഹ്‌യ തളങ്കര, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിക്കും
ദുബായ്: ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റില്‍ പ്രമുഖരായ മൂന്ന് വ്യക്തിത്വങ്ങളെ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ആദരിക്കുന്നു. പ്രവാസ ലോകത്ത് ബിസിനസ് രംഗത്തെ അതുല്യമായ നേട്ടങ്ങള്‍ കൈവരിച്ച ഖാദര്‍ തെരുവത്തിനെ 'ലെഗസി ലെജന്‍ഡ് അവാര്‍ഡ്' നല്‍കിയും പ്രവാസ സമൂഹത്തിന്റെ ഐക്യത്തിന്റെയും കരുതലിന്റെയും പ്രതീകമായ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീനെ 'യൂണിറ്റി അംബാസിഡര്‍ അവാര്‍ഡ്' നല്‍കിയും ജീവകാരുണ്യ രംഗത്ത് സമര്‍പ്പിതനായ, ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും സാമൂഹ്യ സേവന രംഗത്തെ നിരവധി സംഘടനകളുടെ അമരക്കാരനുമായ യഹ്യ തളങ്കരയെ 'ഹ്യുമാനിറ്റി ക്രൗണ്‍ അവാര്‍ഡ്' നല്‍കിയുമാണ് ആദരിക്കുക.
ഖാദര്‍ തെരുവത്ത്, യഹ്‌യ തളങ്കര, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍

