വോട്ടഭ്യര്‍ത്ഥനയുമായി ദുബായിലും പ്രചാരണം

കാസര്‍കോട് നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് പ്രവാസികളായ നാട്ടുകാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തുന്നു
ദുബായ്: കാസര്‍കോട് നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിന് പ്രവാസികളായ നാട്ടുകാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തിയും ജോലിസ്ഥാപനങ്ങളും താമസസ്ഥലവും സന്ദര്‍ശിച്ച് കുടുംബവോട്ടുകള്‍ ഉറപ്പാക്കാന്‍ വേണ്ടിയും ദുബായില്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം ആവേശഭരിതമായി. പ്രവാസികളോട് നാട്ടില്‍ചെന്ന് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ ആവശ്യപ്പെടുകയായിരുന്നു പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം. ദേരയിലെ നായിഫ് റോഡ്, ഫ്രിജ് മുറാര്‍, അല്‍റാസ്, ഗോള്‍ഡ് സൂക്ക് ഏരിയകളെ കേന്ദ്രീകരിച്ചായിരുന്നു പ്രചരണം. പ്രവാസി പ്രമുഖരായ യഹ്‌യ തളങ്കര, മൊയ്‌നുദ്ദീന്‍ കെ.കെ. പുറം, മജീദ് കോളിയാട് തുടങ്ങിയവര്‍ പ്രചരണ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. മുനിസിപ്പാലിറ്റി 29-ാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അര്‍ഷിനാ സുബൈറിന് വേണ്ടി പ്രത്യേക പ്രചരണവും നടന്നു. താത്തു ബ്ലൈസ്, ജാഫര്‍ കുന്നില്‍, ഖലീല്‍ പതിക്കുന്ന്, നിയോ ബ്ലൈസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഷ്ഫാദ്, ബഷാല്‍, നൂറൂ മീത്തല്‍, അദ്ദി മീത്തല്‍, റിജാസ് മുവാര്‍, ഷുഹൈബ്, സാഹിദ് ഫസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

