പ്രവാസി മുന്നേറ്റ ജാഥ തുടങ്ങി

കാസര്‍കോട്: രാജ് ഭവനിലേക്ക് 16ന് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി മുന്നേറ്റ വാഹന ജാഥ തുടങ്ങി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് മന്ത്രി വി. അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ കെ.എ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി അബ്ദുല്‍ഖാദര്‍, ഉപ ലീഡര്‍ സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍ പി. ലില്ലീസ്, സെക്രട്ടറി സെയ്താലിക്കുട്ടി, വൈസ് പ്രസിഡണ്ട് ഇ.എം.പി അബൂബക്കര്‍, എം. […]

കാസര്‍കോട്: രാജ് ഭവനിലേക്ക് 16ന് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി മുന്നേറ്റ വാഹന ജാഥ തുടങ്ങി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് മന്ത്രി വി. അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ കെ.എ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി അബ്ദുല്‍ഖാദര്‍, ഉപ ലീഡര്‍ സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍ പി. ലില്ലീസ്, സെക്രട്ടറി സെയ്താലിക്കുട്ടി, വൈസ് പ്രസിഡണ്ട് ഇ.എം.പി അബൂബക്കര്‍, എം. അനന്തന്‍, എ.ജി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഒ. നാരായണന്‍ സ്വാഗതവും ഹബീബ് തളങ്കര നന്ദിയും പറഞ്ഞു.
കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തങ്ങള്‍ക്ക് കേന്ദ്ര സഹായം നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ട പ്രവാസി കാര്യ വകുപ്പ് പുനസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി മാനേജറും ആര്‍. ശ്രീകൃഷ്ണപിള്ള, പി.കെ അബ്ദുല്ല, കെ.സി സജീവ് തൈക്കാട്, സി.കെ കൃഷ്ണദാസ്, പി. ഷാഹിജ, പ്രശാന്ത് കൂട്ടാംപള്ളി എന്നിവര്‍ അംഗങ്ങളുമാണ്.
ജാഥ 14ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.

Related Articles
Next Story
Share it