പ്രവാസി ലീഗിന്റെ ടി.ഇ. അബ്ദുല്ല അവാര്‍ഡ് ഗോപിനാഥ് മുതുകാടിന്

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും മുനിസിപ്പല്‍ ചെയര്‍മാനും ജില്ലയുടെ സാംസ്‌ക്കാരിക മുഖവുമായിരുന്ന ടി.ഇ. അബ്ദുല്ലയുടെ പേരില്‍ കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി.ഇ. അബ്ദുല്ല സ്മാരക അവാര്‍ഡ് ഗോപിനാഥ് മുതുകാടിന് നല്‍കാന്‍ തീരുമാനിച്ചു.50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.മായാജാല പൊലിമയില്‍ ജ്വലിച്ചു നില്‍ക്കെ പ്രശസ്തിയും താരപരിവേഷവും വേണ്ടെന്നുവെച്ച് ജീവിതത്തില്‍ കഷ്ടത അനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ സങ്കടങ്ങള്‍ക്ക് ആശ്വാസം പകരാനും അവരില്‍ ആത്മവിശ്വാസം ജനിപ്പിക്കുവാനും സ്വയം സമര്‍പ്പിച്ച ഗോപിനാഥ് മുതുകാടിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളും […]

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും മുനിസിപ്പല്‍ ചെയര്‍മാനും ജില്ലയുടെ സാംസ്‌ക്കാരിക മുഖവുമായിരുന്ന ടി.ഇ. അബ്ദുല്ലയുടെ പേരില്‍ കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി.ഇ. അബ്ദുല്ല സ്മാരക അവാര്‍ഡ് ഗോപിനാഥ് മുതുകാടിന് നല്‍കാന്‍ തീരുമാനിച്ചു.
50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മായാജാല പൊലിമയില്‍ ജ്വലിച്ചു നില്‍ക്കെ പ്രശസ്തിയും താരപരിവേഷവും വേണ്ടെന്നുവെച്ച് ജീവിതത്തില്‍ കഷ്ടത അനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ സങ്കടങ്ങള്‍ക്ക് ആശ്വാസം പകരാനും അവരില്‍ ആത്മവിശ്വാസം ജനിപ്പിക്കുവാനും സ്വയം സമര്‍പ്പിച്ച ഗോപിനാഥ് മുതുകാടിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളും മാനവികതക്കുവേണ്ടിയുള്ള സമാനതകളില്ലാത്ത സംഭാവനകളും പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന്ന് തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ റഹ്‌മാന്‍ തായലങ്ങാടി, ബഷീര്‍ വെള്ളിക്കോത്ത്, ടി.എ. ഷാഫി, ജലീല്‍ രാമന്തളി, എ.പി. ഉമ്മര്‍ എന്നിവര്‍ വ്യക്തമാക്കി.
ഒക്ടോബറില്‍ കാസര്‍കോട് നടക്കുന്ന ചടങ്ങില്‍ അവര്‍ഡ് സമര്‍പ്പണം നടത്തുമെന്ന് പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി. ഉമ്മര്‍, ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള, ട്രഷറര്‍ ടി.പി. കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it