'പ്രവാസി ഭാരതീയ ദിവസ്: സാധാരണക്കാരായ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംവിധാനമൊരുക്കണം'

ദുബായ്: 2023 ജനുവരിയില്‍ മധ്യപ്രദേശില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗജന്യ യാത്രാ സംവിധാനമൊരുക്കണമെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാവപ്പെട്ട പ്രവാസികള്‍ക്ക് പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നത് വഴി പ്രവാസി സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രം ഈ പ്രോഗ്രാമില്‍ എത്തിക്കാന്‍ സാധിക്കും. പലപ്പോഴും പ്രവാസി ഭാരതീയ ദിവസ് പ്രോഗ്രാം പ്രവാസ ലോകത്തെ വ്യവസായ പ്രമുഖര്‍ക്കൊപ്പം പ്രവാസ ഭൂമികയില്‍ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്ന ഗ്രോസറികളിലെയും കഫ്‌റ്റേരിയകളിലെയും ജോലിക്കാര്‍ക്കും […]

ദുബായ്: 2023 ജനുവരിയില്‍ മധ്യപ്രദേശില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗജന്യ യാത്രാ സംവിധാനമൊരുക്കണമെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാവപ്പെട്ട പ്രവാസികള്‍ക്ക് പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നത് വഴി പ്രവാസി സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രം ഈ പ്രോഗ്രാമില്‍ എത്തിക്കാന്‍ സാധിക്കും. പലപ്പോഴും പ്രവാസി ഭാരതീയ ദിവസ് പ്രോഗ്രാം പ്രവാസ ലോകത്തെ വ്യവസായ പ്രമുഖര്‍ക്കൊപ്പം പ്രവാസ ഭൂമികയില്‍ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്ന ഗ്രോസറികളിലെയും കഫ്‌റ്റേരിയകളിലെയും ജോലിക്കാര്‍ക്കും കമ്പനികളില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി തുച്ഛശമ്പളത്തില്‍ ജോലിയെടുക്കുന്നവര്‍ക്കും പങ്കെടുക്കാനുള്ള വേദിയായി ഇതിനെ മാറ്റം വരുത്താന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗജന്യ വിമാനയാത്രയടക്കുമുള്ള സൗകര്യങ്ങള്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് അനുവദിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിക്കാനും തീരുമാനിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പ് വിജയമാക്കിയ മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികളെ യോഗം അഭിനന്ദിച്ചു. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ.ഇബ്രാഹി ഖലീല്‍, ജില്ലാ ഭാരവാഹികളായ ടി.ആര്‍ ഹനീഫ്, അഫ്‌സല്‍ മെട്ടമ്മല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് നൂറുദ്ദീന്‍, ഹസൈനാര്‍ ബീഞ്ചന്തടുക്ക, യൂസുഫ് മുക്കൂട്, മണ്ഡലം ഭാരവാഹികളായ എ.ജി.എ റഹ്മാന്‍, ഷബീര്‍ കൈതക്കാട്, സലാം മാവിലാടം, റഷീദ് ആവിയില്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, സിദ്ദീഖ് ചൗക്കി, ഇബ്രാഹിം ബേരിക്ക, സൈഫുദ്ദീന്‍ മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സലാം തട്ടാനിച്ചേരി നന്ദി പറഞ്ഞു.

Related Articles
Next Story
Share it