പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: ആയിറ്റിയില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച് തൃശൂര്‍ ദേശമംഗലത്ത് നടക്കുന്ന സംസ്ഥാന സര്‍ഗലയത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ജില്ലാ കമ്മിറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇസ്ലാമിക് സെന്ററില്‍ നടന്ന ദക്ഷിണ മേഖല പ്രതിഭാ സംഗമം ജില്ലാ ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവിന്റെ അധ്യക്ഷതയില്‍ സര്‍ഗതീരം പ്രതിഭാ ക്ലബ്ബ് ജില്ലാ ചെയര്‍മാന്‍ അഷ്‌റഫ് ദാരിമി അജാനൂര്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ ദാരിമി പടന്ന, ഹക്കീം മാസ്റ്റര്‍ മാടക്കാല്‍ എന്നിവര്‍ ക്ലാസ് […]

കാസര്‍കോട്: ആയിറ്റിയില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച് തൃശൂര്‍ ദേശമംഗലത്ത് നടക്കുന്ന സംസ്ഥാന സര്‍ഗലയത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ജില്ലാ കമ്മിറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇസ്ലാമിക് സെന്ററില്‍ നടന്ന ദക്ഷിണ മേഖല പ്രതിഭാ സംഗമം ജില്ലാ ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവിന്റെ അധ്യക്ഷതയില്‍ സര്‍ഗതീരം പ്രതിഭാ ക്ലബ്ബ് ജില്ലാ ചെയര്‍മാന്‍ അഷ്‌റഫ് ദാരിമി അജാനൂര്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ ദാരിമി പടന്ന, ഹക്കീം മാസ്റ്റര്‍ മാടക്കാല്‍ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു. അണങ്കൂരില്‍ നടന്ന ഉത്തരമേഖലാ പ്രതിഭ സംഗമം മൂസ നിസാമിയുടെ അധ്യക്ഷതയില്‍ പ്രതിഭാ ക്ലബ്ബ് ജില്ലാ കണ്‍വീനര്‍ യൂസുഫ് അര്‍ശദി ദേലംപാടി ഉദ്ഘാടനം ചെയ്തു. മുസ്തഫ മാസ്റ്റര്‍, ലത്വീഫ് മാസ്റ്റര്‍ എന്നിവര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി.
ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹംസ ഫൈസി ദേലംപാടി, ഹനീഫ് മൗലവി, മുദ്ദസിര്‍ കല്ലൂരാവി, സിദ്ദീഖ് ബെളിഞ്ചം, അയ്യൂബ് മൗലവി, അര്‍ഷാദ് മൊഗ്രാല്‍പുത്തൂര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it