പ്രഥമ ആര്‍. ജയകുമാര്‍ പുരസ്‌കാരം വൈ.സുധീര്‍കുമാര്‍ ഷെട്ടിക്ക്

കാഞ്ഞങ്ങാട്: പ്രഥമ ആര്‍. ജയകുമാര്‍ പുരസ്‌കാരത്തിന് മുന്‍ പ്രവാസിയും യു.എ.ഇ എക്‌സ്‌ചേഞ്ച് മുന്‍ പ്രസിഡണ്ടുമായ വൈ. സുധീര്‍കുമാര്‍ ഷെട്ടിയെ തിരഞ്ഞെടുത്തു. പുല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്വ. പി. കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയമാണ് പുരസ്‌കാരം നല്‍കുന്നത്. പ്രവാസ ലോകത്തും നാട്ടിലും പൊതുരംഗത്തും കാരുണ്യ രംഗത്തും സജീവമായിരുന്ന ജയകുമാറിന്റെ ഭാര്യ ബിന്ദു ജയകുമാറിന്റെയും മക്കളുടെയും സഹകരണത്തോടെയാണ് പുരസ്‌കാരം. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തി […]

കാഞ്ഞങ്ങാട്: പ്രഥമ ആര്‍. ജയകുമാര്‍ പുരസ്‌കാരത്തിന് മുന്‍ പ്രവാസിയും യു.എ.ഇ എക്‌സ്‌ചേഞ്ച് മുന്‍ പ്രസിഡണ്ടുമായ വൈ. സുധീര്‍കുമാര്‍ ഷെട്ടിയെ തിരഞ്ഞെടുത്തു. പുല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്വ. പി. കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയമാണ് പുരസ്‌കാരം നല്‍കുന്നത്. പ്രവാസ ലോകത്തും നാട്ടിലും പൊതുരംഗത്തും കാരുണ്യ രംഗത്തും സജീവമായിരുന്ന ജയകുമാറിന്റെ ഭാര്യ ബിന്ദു ജയകുമാറിന്റെയും മക്കളുടെയും സഹകരണത്തോടെയാണ് പുരസ്‌കാരം. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. പ്രവാസികളുടെ ക്ഷേമത്തിനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് സുധീര്‍ കുമാര്‍ ഷെട്ടി. 1991 യു.എ.ഇ എക്‌സ്‌ചേഞ്ച് സാരഥ്യം ഏറ്റെടുക്കുമ്പോള്‍ എട്ട് ശാഖകളും 50 ഓളം ജീവനക്കാരും ഉണ്ടായിരുന്ന സ്ഥാപനത്തെ 950 ശാഖകളുള്ള സ്ഥാപനമായി വളര്‍ത്തിയത് എന്‍മകജെ സ്വദേശി കൂടിയായ സുധീര്‍ കുമാര്‍ ഷെട്ടിയാണ്. ആഗസ്റ്റ് നാലിന് അഡ്വ. പി. കൃഷ്ണന്‍ നായരുടെ അമ്പത്തിയൊന്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രവാസി കുടുംബ സംഗമത്തില്‍ പുരസ്‌കാരം സമ്മാനിക്കും. പത്രസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ ഡോ. സി. ബാലന്‍, ജനറല്‍ കണ്‍വീനര്‍ പടിഞ്ഞാറേ വീട്ടില്‍ പത്മനാഭന്‍, ഭാരവാഹികളായ അഡ്വ. പി.നാരായണന്‍, അനില്‍ പുളിക്കാല്‍, കെ. വിജയകുമാര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it