പ്രസൂണ്‍ പാസുവിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്

കാസര്‍കോട്: നീലേശ്വരം സ്വദേശി പ്രസൂണ്‍ പാസുവിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്. 20 വര്‍ഷമായി കലാരംഗത്ത് സജീവ സാന്നിധ്യമാണ് അദ്ദേഹം. 1999-2000 കാലയളവില്‍ കൊല്ലത്തും പാലക്കാട്ടും നടന്ന സംസ്ഥാന സ്‌കൂള്‍ ഫെസ്റ്റിവലില്‍ മിമിക്രി, മോണോ ആക്ട് മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയിട്ടുണ്ട്. 2001-2002 വര്‍ഷത്തില്‍ മിമിക്രിയില്‍ ഒന്നും രണ്ടും സ്ഥാനം നേടി. മിമിക്രി, മോണോആക്ട്, മൈ, സ്‌കിറ്റ് പരിശീലനം നല്‍കി സംസ്ഥാന യൂണിവേഴ്‌സിറ്റി കലോത്സവങ്ങളില്‍ ഒരുപാട് കലാ പ്രതിഭകള്‍ക്ക് സമ്മാനം നേടികൊടുത്ത ആളാണ്. ബാംഗ്‌ളൂര്‍ […]

കാസര്‍കോട്: നീലേശ്വരം സ്വദേശി പ്രസൂണ്‍ പാസുവിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്. 20 വര്‍ഷമായി കലാരംഗത്ത് സജീവ സാന്നിധ്യമാണ് അദ്ദേഹം. 1999-2000 കാലയളവില്‍ കൊല്ലത്തും പാലക്കാട്ടും നടന്ന സംസ്ഥാന സ്‌കൂള്‍ ഫെസ്റ്റിവലില്‍ മിമിക്രി, മോണോ ആക്ട് മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയിട്ടുണ്ട്. 2001-2002 വര്‍ഷത്തില്‍ മിമിക്രിയില്‍ ഒന്നും രണ്ടും സ്ഥാനം നേടി. മിമിക്രി, മോണോആക്ട്, മൈ, സ്‌കിറ്റ് പരിശീലനം നല്‍കി സംസ്ഥാന യൂണിവേഴ്‌സിറ്റി കലോത്സവങ്ങളില്‍ ഒരുപാട് കലാ പ്രതിഭകള്‍ക്ക് സമ്മാനം നേടികൊടുത്ത ആളാണ്. ബാംഗ്‌ളൂര്‍ ഹൗസ് ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയം, സംവിധാനം എന്നിവയില്‍ പരിശീലനം നേടിയിട്ടുണ്ട്. നിരവധി അമേച്ചര്‍ നാടകം, കണ്ണൂര്‍ ആകാശവാണിയില്‍ നാടക അവതരണത്തിന് പുറമെ ജില്ലാ സംസ്ഥാന സ്‌കൂള്‍ കലോത്സവം, കേരളോത്സവം, ആയുര്‍ ഫെസ്റ്റ്, നഴ്‌സിംഗ് കലോത്സവം, എം.ജി. യൂണിവേഴ്‌സിറ്റി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം തുടങ്ങി ഒട്ടുമിക്ക കലാ മത്സര വേദിയിലും 10 വര്‍ഷത്തോളമായി വിധി കര്‍ത്താവായി സേവനമനുഷ്ഠിക്കുന്നു. പ്രഫഷണല്‍ ഡബ്ബിങ് ആര്‍ടിസ്റ്റായും ജോലി ചെയ്യുന്നു.

Related Articles
Next Story
Share it