ശ്വാസതടസം: പ്രഗ്യാ സിംഗ് ഠാക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഒരു മാസത്തിനിടെ രണ്ടാം തവണ

മുംബൈ: ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് വിമാനമാര്‍ഗം മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രഗ്യാ സിംഗ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യസ്ഥിതി മോശമായിരുന്നു. രണ്ട് മാസത്തെ ആശുപത്രി വാസത്തിന് വീട്ടിലെത്തിയങ്കിലും ഫെബ്രുവരി 19ന് ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കോവിഡ് ലക്ഷണങ്ങളോടെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. 2008 മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ […]

മുംബൈ: ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് വിമാനമാര്‍ഗം മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രഗ്യാ സിംഗ് ആശുപത്രിയിലാകുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യസ്ഥിതി മോശമായിരുന്നു. രണ്ട് മാസത്തെ ആശുപത്രി വാസത്തിന് വീട്ടിലെത്തിയങ്കിലും ഫെബ്രുവരി 19ന് ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കോവിഡ് ലക്ഷണങ്ങളോടെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

2008 മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്നു സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍. 2017ല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.ഐ.എ ജാമ്യം അനുവദിക്കുകയായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ ലോക്‌സഭയിലെത്തിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് തീവ്രവാദ കേസിലെ ഒരു പ്രതി ലോക്‌സഭാ എം.പിയാകുന്നത്.

Related Articles
Next Story
Share it