നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപ് കോട്ടത്തലക്ക് ഉപാധികളോടെ ജാമ്യം; കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി
കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാണ്ടിലായിരുന്ന പ്രതി പ്രദീപ് കുമാര്‍ കോട്ടത്തലക്ക് ഹൊസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രദീപിന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(രണ്ട്) കോടതി ജാമ്യം നല്‍കിയത്. കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കരുതെന്നത് അടക്കമുള്ള വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ നടന്ന വാദത്തില്‍ പ്രതിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. നടിയെ അക്രമിച്ച കേസിലെ സാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിന് […]

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാണ്ടിലായിരുന്ന പ്രതി പ്രദീപ് കുമാര്‍ കോട്ടത്തലക്ക് ഹൊസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രദീപിന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(രണ്ട്) കോടതി ജാമ്യം നല്‍കിയത്. കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കരുതെന്നത് അടക്കമുള്ള വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ നടന്ന വാദത്തില്‍ പ്രതിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. നടിയെ അക്രമിച്ച കേസിലെ സാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഈ കേസിലെ സാക്ഷികള്‍ക്ക് നേരെയും ഭീഷണിയുണ്ടാകുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കേസിന്റെ അന്വേഷണം തുടരുകയാണെന്നും ഇതിനിടയില്‍ ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനിടയാക്കുമെന്നുമാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. എന്നാല്‍ ജാമ്യം കിട്ടിയാല്‍ തന്റെ കക്ഷി കാസര്‍കോട് ജില്ലയിലേക്ക് വരില്ലെന്ന് ഉറപ്പുനല്‍കാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഒടുവില്‍ പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി പ്രദീപിന് ജാമ്യം അനുവദിക്കുകയായിരുന്നു. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണും സ്വിംകാര്‍ഡും ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കഴിയാതിരുന്നതും പ്രതിഭാഗത്തിന് അനുകൂലഘടകമായി.