നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം: പ്രദീപ് കോട്ടത്തലയെ കോടതി റിമാണ്ട് ചെയ്തു; നടന്‍ ദിലീപിനും കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരന്‍ വിപിന്‍ലാല്‍
കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രദീപ്കുമാര്‍ കോട്ടത്തലയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി റിമാണ്ട് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാകോടതി തള്ളിയതിനെ തുടര്‍ന്ന് പ്രദീപ്കുമാറിനെ പത്തനാപുരത്തുനിന്നാണ് ബേക്കല്‍ സി.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ രാത്രി 10.30 മണിയോടെയാണ് പ്രദീപിനെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയത്. പരാതിക്കാരനായ ബേക്കല്‍ മാലാംകുന്നിലെ വിപിന്‍ലാലിന്റെ വിശദമായ മൊഴികളടങ്ങിയ റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ […]

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രദീപ്കുമാര്‍ കോട്ടത്തലയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി റിമാണ്ട് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാകോടതി തള്ളിയതിനെ തുടര്‍ന്ന് പ്രദീപ്കുമാറിനെ പത്തനാപുരത്തുനിന്നാണ് ബേക്കല്‍ സി.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ രാത്രി 10.30 മണിയോടെയാണ് പ്രദീപിനെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയത്. പരാതിക്കാരനായ ബേക്കല്‍ മാലാംകുന്നിലെ വിപിന്‍ലാലിന്റെ വിശദമായ മൊഴികളടങ്ങിയ റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടന്‍ ദിലീപിനും കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എക്കുമെതിരെ ഗുരുതരമായ ആരോപണമാണ് വിപിന്‍ലാല്‍ ഉന്നയിക്കുന്നത്. നടന്‍ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിപ്പറയാനാണ് പ്രദീപ് ഭീഷണിപ്പെടുത്തിയതെന്നും ഇതില്‍ നിന്ന ുതന്നെ പണം നല്‍കി പ്രദീപിനെ അയച്ചതാണെന്ന് വ്യക്തമാണെന്നും വിപിന്‍ലാല്‍ പറയുന്നു. പ്രദീപിന് പിന്നില്‍ ദിലീപും ഗണേഷ്‌കുമാറുമുണ്ടെന്ന് താന്‍ ഉറപ്പായും വിശ്വസിക്കുന്നുവെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തല്‍. കാക്കനാട് ജയിലില്‍ കഴിയുന്ന സമയത്ത് ദിലീപിന് നല്‍കാന്‍ വേണ്ടി പള്‍സര്‍ സുനിക്ക് കത്തെഴുതി നല്‍കിയത് വിപിന്‍ലാലാണ്. നടിയെ അക്രമിച്ച കേസില്‍ വിപിന്‍ലാലിനെ അന്വേഷണസംഘം പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. കത്തെഴുതിയത് താനാണെന്ന സാക്ഷിമൊഴി കോടതിയില്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.