പ്രഭാകര നോണ്ട വധം: സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പൈവളിഗെ: കൊലക്കേസ് പ്രതി പൈവളിഗെ കളായിയിലെ പ്രഭാകര നോണ്ട (42)യെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനടക്കം മൂന്ന് പേര്‍ അറസ്റ്റിലായി.മറ്റു മൂന്ന് പേര്‍ പൊലീസ് വലയിലാണ്. പ്രഭാകരന്റെ സഹോദരനും മറ്റൊരു കൊലക്കേസ് പ്രതിയുമായ ജയരാമ നോണ്ട (39), അട്ടഗോളിയിലെ ഖാലിദ് (43), മൊഗ്രാല്‍ പുത്തൂരിലെ ഇസ്മായില്‍ (33) എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച്ച പുലര്‍ച്ച ഒന്നര മണിയോടെയാണ് വീടിന് സമീപത്തെ വിറക് ഷെഡിന്റെ തട്ടിന്‍ പുറത്ത് ഉറങ്ങുകയായിരുന്ന പ്രഭാകരനോണ്ടയെ സഹോദരന്‍ ജയറാം നോണ്ടയും മറ്റൊരാളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവന്ന വിവരം. കൊല […]

പൈവളിഗെ: കൊലക്കേസ് പ്രതി പൈവളിഗെ കളായിയിലെ പ്രഭാകര നോണ്ട (42)യെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനടക്കം മൂന്ന് പേര്‍ അറസ്റ്റിലായി.
മറ്റു മൂന്ന് പേര്‍ പൊലീസ് വലയിലാണ്. പ്രഭാകരന്റെ സഹോദരനും മറ്റൊരു കൊലക്കേസ് പ്രതിയുമായ ജയരാമ നോണ്ട (39), അട്ടഗോളിയിലെ ഖാലിദ് (43), മൊഗ്രാല്‍ പുത്തൂരിലെ ഇസ്മായില്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച്ച പുലര്‍ച്ച ഒന്നര മണിയോടെയാണ് വീടിന് സമീപത്തെ വിറക് ഷെഡിന്റെ തട്ടിന്‍ പുറത്ത് ഉറങ്ങുകയായിരുന്ന പ്രഭാകരനോണ്ടയെ സഹോദരന്‍ ജയറാം നോണ്ടയും മറ്റൊരാളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവന്ന വിവരം. കൊല നടക്കുമ്പോള്‍ മൂന്നുപേര്‍ സമീപത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വത്ത് വീതം വെച്ച് കിട്ടാത്ത വിരോധമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.
വര്‍ഷങ്ങളായി പ്രഭാക്കര നോണ്ടയും ജയരാമ നോണ്ടയും സ്വത്തിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുന്നത് പതിവായിരുന്നു. ഇരുവരും പല പ്രാവശ്യം സംഘട്ടനത്തില്‍ ഏര്‍പ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച്ച മുമ്പ് ജയരാമ നോണ്ട സംഭവം ഖാലിദിനോട് പറയുകയും ക്വട്ടേഷന്‍ സംഘത്തെ പരിചയപ്പെടുത്തി തരണമെന്നും ഖാലിദിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. അങ്ങനെയാണ് ഖാലിദ് ഇസ്മായിലിനെ പരിചയപ്പെടുത്തിയത്. ഏഴ് വര്‍ഷം മുമ്പ് പൈവളിഗെ ബായിക്കട്ടയിലെ ആസിഫിനെ കര്‍ണാടക കന്യാലയില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകര നോണ്ട.
പത്ത് വര്‍ഷം മുമ്പ് ബാളിഗെ അസീസിനെ പൈവളിഗെയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ജയരാമ നോണ്ട.

Related Articles
Next Story
Share it