പി.പി.എല്‍ സീസണ്‍-3: സ്മാര്‍ട്ട് സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍

കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടോഗ്രാഫേര്‍സ് പ്രീമിയര്‍ ലീഗ് (പി.പി.എല്‍) സീസണ്‍-3 മത്സരത്തില്‍ സ്മാര്‍ട്ട് സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. 20,023 രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.കാറ്റ്‌ലീസ് ഇലവന്‍ 10,023 രൂപയും ട്രോഫിയുമടങ്ങുന്ന രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനവും സമ്മാനവിതരണവും നിര്‍വഹിച്ചു. സംഘടക സമിതി ചെയര്‍മാന്‍ രാജേന്ദ്രന്‍ വി.എന്‍ അധ്യക്ഷത വഹിച്ചു.പ്രമുഖ വ്യവസായി യഹ്യ തളങ്കര വിശിഷ്ട അതിഥി യായിരിന്നു.എ.കെ.പി.എ ജില്ലാ പ്രസിഡണ്ട് […]

കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടോഗ്രാഫേര്‍സ് പ്രീമിയര്‍ ലീഗ് (പി.പി.എല്‍) സീസണ്‍-3 മത്സരത്തില്‍ സ്മാര്‍ട്ട് സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. 20,023 രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.
കാറ്റ്‌ലീസ് ഇലവന്‍ 10,023 രൂപയും ട്രോഫിയുമടങ്ങുന്ന രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനവും സമ്മാനവിതരണവും നിര്‍വഹിച്ചു. സംഘടക സമിതി ചെയര്‍മാന്‍ രാജേന്ദ്രന്‍ വി.എന്‍ അധ്യക്ഷത വഹിച്ചു.
പ്രമുഖ വ്യവസായി യഹ്യ തളങ്കര വിശിഷ്ട അതിഥി യായിരിന്നു.
എ.കെ.പി.എ ജില്ലാ പ്രസിഡണ്ട് കെ.സി. എബ്രഹാം മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി സുഗുണന്‍ ഇരിയ, സംസ്ഥാന കമ്മിറ്റി അംഗം ഹരീഷ് പാലക്കുന്ന്, എന്‍.എ. ഭരതന്‍, ജില്ലാ ട്രഷറര്‍ വി.വി. വേണു, ടി.എ. ഷാഫി, മേഖലാ വൈസ് പ്രസിഡണ്ട് മനീഷ്, സഞ്ജീവ് റായ്, ദിനേശ് ഇന്‍സൈറ്റ്, മണി ഐ ഫോക്കസ്, പ്രശാന്ത് തൈക്കടപ്പുറം, സുദര്‍ശന്‍ ഷേണായ് മംഗലാപുരം, ജൈഷാല്‍ കുറ്റിപ്പുറം, സുനില്‍ കുമാര്‍ പി.ടി, വാമന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it