മനുഷ്യ സ്‌നേഹത്തിന് സമാനതകളില്ലാത്ത അര്‍ത്ഥം നല്‍കിയ പൊയക്കര നൗഷാദും യാത്രയായി...
കാസര്‍കോട് തളങ്കര പള്ളിക്കാല്‍ സ്വദേശിയും പഴയ കാല ഫുട്‌ബോള്‍ താരവും കോഴിക്കോട്ട് ദീര്‍ഘകാലമായി കുടുംബസമേതം താമസിച്ചു വരുന്ന പ്രിയപ്പെട്ട പൊയക്കര നൗഷാദും നമ്മെ വിട്ടുപോയി എന്ന വാര്‍ത്ത വേദനയോടെയാണ് കേട്ടത്. രണ്ടാഴ്ച മുമ്പ് അസുഖം മൂലം കോഴിക്കോട് സ്വകാര്യ ആസ്പത്രിലാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും ഫോണില്‍ കൂടി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. വലിയ ഒരു സുഹൃദ് വലയത്തിന്റെ ഉടമയായ നൗഷാദ് വിവിധ ആവശ്യങ്ങള്‍ക്കും ചികിത്സക്കും കോഴിക്കോട് എത്തുന്ന കാസര്‍കോട്ടുകാര്‍ക്ക് ഒരു സഹായിയായിരുന്നു. കോഴിക്കോട് നിന്ന് കല്യാണം കഴിച്ച് കഴിഞ്ഞ മുപ്പത്തി […]
കാസര്‍കോട് തളങ്കര പള്ളിക്കാല്‍ സ്വദേശിയും പഴയ കാല ഫുട്‌ബോള്‍ താരവും കോഴിക്കോട്ട് ദീര്‍ഘകാലമായി കുടുംബസമേതം താമസിച്ചു വരുന്ന പ്രിയപ്പെട്ട പൊയക്കര നൗഷാദും നമ്മെ വിട്ടുപോയി എന്ന വാര്‍ത്ത വേദനയോടെയാണ് കേട്ടത്. രണ്ടാഴ്ച മുമ്പ് അസുഖം മൂലം കോഴിക്കോട് സ്വകാര്യ ആസ്പത്രിലാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും ഫോണില്‍ കൂടി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. വലിയ ഒരു സുഹൃദ് വലയത്തിന്റെ ഉടമയായ നൗഷാദ് വിവിധ ആവശ്യങ്ങള്‍ക്കും ചികിത്സക്കും കോഴിക്കോട് എത്തുന്ന കാസര്‍കോട്ടുകാര്‍ക്ക് ഒരു സഹായിയായിരുന്നു. കോഴിക്കോട് നിന്ന് കല്യാണം കഴിച്ച് കഴിഞ്ഞ മുപ്പത്തി […]
കാസര്‍കോട് തളങ്കര പള്ളിക്കാല്‍ സ്വദേശിയും പഴയ കാല ഫുട്‌ബോള്‍ താരവും കോഴിക്കോട്ട് ദീര്‍ഘകാലമായി കുടുംബസമേതം താമസിച്ചു വരുന്ന പ്രിയപ്പെട്ട പൊയക്കര നൗഷാദും നമ്മെ വിട്ടുപോയി എന്ന വാര്‍ത്ത വേദനയോടെയാണ് കേട്ടത്. രണ്ടാഴ്ച മുമ്പ് അസുഖം മൂലം കോഴിക്കോട് സ്വകാര്യ ആസ്പത്രിലാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും ഫോണില്‍ കൂടി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. വലിയ ഒരു സുഹൃദ് വലയത്തിന്റെ ഉടമയായ നൗഷാദ് വിവിധ ആവശ്യങ്ങള്‍ക്കും ചികിത്സക്കും കോഴിക്കോട് എത്തുന്ന കാസര്‍കോട്ടുകാര്‍ക്ക് ഒരു സഹായിയായിരുന്നു. കോഴിക്കോട് നിന്ന് കല്യാണം കഴിച്ച് കഴിഞ്ഞ മുപ്പത്തി അഞ്ച് വര്‍ഷത്തോളമായി കുടുംബസമേതം കോഴിക്കോട് എരിഞ്ഞിപ്പാലത്തിനടുത്ത പാസ്‌പോര്‍ട്ട് ഓഫീസിനടുത്തായിരുന്നു താമസം. എന്ത് ആവശ്യം ആര് പറഞ്ഞാലും നോ പറയാത്ത നൗഷാദ് സ്‌നേഹ ബന്ധത്തിന് വലിയ വില കല്‍പിച്ച മനുഷ്യ സ്‌നേഹിയായിരുന്നു. ഞങ്ങള്‍ ഒരേ പ്രദേശത്ത് ജനിച്ചു വളര്‍ന്നവരാണങ്കിലും നൗഷാദ് കോഴിക്കോട് സ്ഥിരം താമസമാക്കിയതോടെ പഴയ ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.
പള്ളിക്കാലിലെ നൗഷാദിന്റെ തറവാട് വീടിനടുത്ത് നിന്ന് കല്യാണം കഴിച്ചതോടെ ഞാനും പ്രിയപ്പെട്ടവനായി മാറി. ഞങ്ങള്‍ തമ്മില്‍ ഏറ്റവും അടുത്തത് അടുത്ത കാലത്ത് ഞാന്‍ അസുഖം പിടിപ്പെട്ട് കോഴിക്കോട് ചികിത്സക്ക് പോയപ്പോഴാണ്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലും ഇഖ്‌റഅ് ആസ്പത്രിയിലും ചികിത്സക്ക് പോയപ്പോള്‍ ഒരു കൂടെ പിറപ്പിനെ പോലെ ആസ്പത്രികളിലെ ഡോക്ടര്‍മാരെയും മറ്റും ദിവസവും ബന്ധപ്പെട്ട് മതിയായ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി അസുഖബാധിതനായിട്ടും നൗഷാദ് എനിക്ക് വേണ്ടി ഓടി നടക്കുന്നുണ്ടായിരുന്നു. അവസാനമായി ആഗസ്റ്റ് 19 ന് കോഴിക്കോട് ഇഖ്‌റഅ് ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ കോഴിക്കോട്ടെ പ്രധാന ഹോട്ടലുകളില്‍ ഭക്ഷണം പാര്‍സലായി മാത്രം നല്‍കിയിരുന്ന അവസരത്തില്‍ ആര്‍.സി. റോഡിലെ സംസം ഹോട്ടലില്‍ വിളിച്ച് എനിക്കും കുടുംബത്തിനും കൂടെയുണ്ടായിരുന്ന അഷ്‌റഫ് എടനീരിനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അവസരമുണ്ടാക്കിയ നൗഷാദ് ഞങ്ങള്‍ക്കായി അവിടെ വിഭവസമൃദ്ധമായ വിരുന്നാണ് ഒരുക്കിയത്. കോഴിക്കോട് നിന്ന് മടങ്ങി എത്ര വൈകി വീട്ടിലെത്തിയാലും എത്തിയ വിവരം അന്നേരം തന്നെ അദ്ദേഹത്തെ വിളിച്ച് പറയണം. അല്ലെങ്കില്‍ പിറ്റേ ദിവസം അക്കാര്യം പറഞ്ഞ് പിണങ്ങും. എന്റെ മരുമകന്‍ ഹാരിസിനെ നൗഷാദിനെ വലിയ കാര്യമായിരുന്നു. കോഴിക്കോട് വഴി തീവണ്ടിയില്‍ രാത്രി കാലങ്ങളില്‍ യാത്ര ചെയ്യുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ക്ക് ട്രെയിനിലേക്ക് രുചികരമായ ഭക്ഷണം എത്തിച്ചു നല്‍കുന്നത് നൗഷാദിന് ഹരവും ആനന്ദവുമായിരുന്നു. പല സുഹൃത്തുക്കളും അതിന്റെ ഗുണഭോക്താക്കളായിരുന്നു. ഇന്നലെ ഉച്ചക്ക് 3 മണിക്ക് ഞാന്‍ നൗഷാദിനെ വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് മണിക്കൂറുകള്‍ക്കകം അദ്ദേഹം നമ്മെ വിട്ട് പോയി എന്ന വാര്‍ത്തയാണ് തേടിയെത്തിയത്.
കോഴിക്കോടാണ് സ്ഥിര താമസമെങ്കിലും നാട്ടിലുള്ള കൂട്ടുകാരുടെയും സഹപാഠികളുടെയും സുഖദുഃഖങ്ങളില്‍ എന്നും പങ്ക് ചേര്‍ന്നിരുന്ന നൗഷാദ് എന്നും ഒരു മാതൃകയായിരുന്നു. മനുഷ്യ ബന്ധത്തിന് സമാനതകളില്ലാത്ത അര്‍ത്ഥം നല്‍കിയ നൗഷാദിന് സര്‍വ്വശക്തനായ അല്ലാഹു പൊറുത്ത് കൊടുത്ത് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).