അതിവേഗ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നു; ലോകമെമ്പാടും ജി.പി.എസ്, മൊബൈല്‍ സിഗ്‌നല്‍, സാറ്റലൈറ്റ്, വൈദ്യുതി തുടങ്ങിയവയ്ക്ക് തടസം നേരിട്ടേക്കാമെന്ന് നാസ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അതിവേഗ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നു. 16 ലക്ഷം കിലോ മീറ്റര്‍ വേഗതയിലുള്ള സൗരക്കാറ്റ് ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നാണ് സൂചന. ഇതേതുടര്‍ന്ന് ലോകമെമ്പാടും ജി.പി.എസ്, മൊബൈല്‍ സിഗ്‌നലുകള്‍, സാറ്റലൈറ്റ്, വൈദ്യുതി തുടങ്ങിയവയ്ക്ക് തടസം നേരിട്ടേക്കാമെന്ന് നാസ മുന്നറിയിപ്പ് നല്‍കി. സൂര്യന്റെ അന്തരീക്ഷത്തിലെ മധ്യരേഖ ദ്വാരത്തില്‍ നിന്നും വരുന്ന സൗര ജ്വാലകളെ ജൂലൈ മൂന്നാം തീയതിയാണ് കണ്ടെത്തിയത്. സൗരക്കാറ്റിലെ ജ്വാലകള്‍ സെക്കന്‍ഡില്‍ 500 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാമെന്ന് സ്‌പെയിസ്വെതര്‍ ഡോട് കോം പറയുന്നു. ഭൂമിയുമായി ബന്ധപ്പെട്ട കാന്തികമണ്ഡലത്തില്‍ ഒരു […]

ന്യൂഡല്‍ഹി: അതിവേഗ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നു. 16 ലക്ഷം കിലോ മീറ്റര്‍ വേഗതയിലുള്ള സൗരക്കാറ്റ് ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നാണ് സൂചന. ഇതേതുടര്‍ന്ന് ലോകമെമ്പാടും ജി.പി.എസ്, മൊബൈല്‍ സിഗ്‌നലുകള്‍, സാറ്റലൈറ്റ്, വൈദ്യുതി തുടങ്ങിയവയ്ക്ക് തടസം നേരിട്ടേക്കാമെന്ന് നാസ മുന്നറിയിപ്പ് നല്‍കി.

സൂര്യന്റെ അന്തരീക്ഷത്തിലെ മധ്യരേഖ ദ്വാരത്തില്‍ നിന്നും വരുന്ന സൗര ജ്വാലകളെ ജൂലൈ മൂന്നാം തീയതിയാണ് കണ്ടെത്തിയത്. സൗരക്കാറ്റിലെ ജ്വാലകള്‍ സെക്കന്‍ഡില്‍ 500 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാമെന്ന് സ്‌പെയിസ്വെതര്‍ ഡോട് കോം പറയുന്നു. ഭൂമിയുമായി ബന്ധപ്പെട്ട കാന്തികമണ്ഡലത്തില്‍ ഒരു കൊടുങ്കാറ്റിന് ഇത് കാരണമായേക്കില്ലെങ്കിലും കുറഞ്ഞ കാന്തികമണ്ഡലത്തില്‍ (വടക്ക്, തെക്ക്, അക്ഷാംശ പ്രദേശങ്ങള്‍) മിന്നല്‍ പോലെയുള്ള പ്രത്യേക പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

സൗരക്കാറ്റ് ഭൂമിയുടെ അന്തരീക്ഷത്തിലുള്ള സാറ്റലൈറ്റുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയേക്കാം. തുടര്‍ന്ന് ജി.പി.എസ്, മൊബൈല്‍ ഫോണ്‍, വൈദ്യുതി എന്നിവയില്‍ തടസം നേരിടാനുള്ള സാധ്യതയുണ്ട്. തുറന്ന പ്രദേശത്ത് സൗരക്കാറ്റ് മൂലം ഒരു മണിക്കൂറോളം റേഡിയോ കമ്മ്യൂണിക്കേഷന്‍ നഷ്ടപ്പെടാമെന്നും അമേരിക്കയിലെ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഭൂമിയിലേക്ക് വരുന്ന സൗരജ്വാലകളെ തീവ്രത അനുസരിച്ച് തരം തിരിച്ചിട്ടുണ്ട്. ഏറ്റവും തീവ്രതയേറിയതാണ് എക്‌സ് സൗരജ്വാലകള്‍ എന്നാണ് നാസയുടെ പഠനം.

Related Articles
Next Story
Share it