ഇടിമിന്നലിനെ തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി; കുടിവെള്ളം മുടങ്ങിയതോടെ സ്ത്രീകള്‍ കിണറുകള്‍ തേടിയിറങ്ങി

കുമ്പള: പത്ത് മണിക്കൂറോളം വൈദ്യുതി മുടങ്ങിയപ്പോള്‍ കുടിവെള്ളത്തിനായി സ്ത്രീകളും കുട്ടികളും കിണറുകള്‍ തേടിയിറങ്ങി. ഒടുവില്‍ ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈദ്യുതി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിച്ചപ്പോള്‍ നിമിഷങ്ങള്‍ക്കകം വൈദ്യുതി പുനസ്ഥാപിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് കുമ്പളയിലും പരിസരത്തും വൈദ്യുതി മുടങ്ങിയത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും വൈദ്യുതി പുനസ്ഥാപിച്ചില്ല. ഇതേ തുടര്‍ന്ന് കുടിവെള്ളത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കപ്പിയും കയറുമെടുത്താണ് കിണറുകള്‍ തേടിയിറങ്ങിയത്. പലരും കിലോമീറ്ററോളം താണ്ടിയാണ് വെള്ളം ശേഖരിച്ച് വീടുകളിലെത്തിച്ചത്. […]

കുമ്പള: പത്ത് മണിക്കൂറോളം വൈദ്യുതി മുടങ്ങിയപ്പോള്‍ കുടിവെള്ളത്തിനായി സ്ത്രീകളും കുട്ടികളും കിണറുകള്‍ തേടിയിറങ്ങി. ഒടുവില്‍ ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈദ്യുതി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിച്ചപ്പോള്‍ നിമിഷങ്ങള്‍ക്കകം വൈദ്യുതി പുനസ്ഥാപിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് കുമ്പളയിലും പരിസരത്തും വൈദ്യുതി മുടങ്ങിയത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും വൈദ്യുതി പുനസ്ഥാപിച്ചില്ല. ഇതേ തുടര്‍ന്ന് കുടിവെള്ളത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കപ്പിയും കയറുമെടുത്താണ് കിണറുകള്‍ തേടിയിറങ്ങിയത്. പലരും കിലോമീറ്ററോളം താണ്ടിയാണ് വെള്ളം ശേഖരിച്ച് വീടുകളിലെത്തിച്ചത്. നാട്ടുകാര്‍ പലപ്രാവശ്യം വൈദ്യുതി ഓഫീസില്‍ അറിയിച്ചപ്പോള്‍ ആറോളം ജീവനക്കാര്‍ അസുഖത്തെ തുടര്‍ന്ന് അവധിയിലാണെന്നും പല സ്ഥലത്തും ട്രാന്‍സ്‌ഫോര്‍മര്‍ ഇടിമിന്നലില്‍ തകരാറിലായെന്നുമാണ് മറുപടി നല്‍കിയത്. അതിനിടെ വൈദ്യുതി ഓഫീസിന് സമീപം കൂട്ടംകൂടി നിന്നവരെ കുമ്പള എസ്.ഐ എം.വി സാജിന്റെ നേതൃത്വത്തില്‍ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ദീഖിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈദ്യുതി ഓഫീസിന്റെ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

Related Articles
Next Story
Share it