ബുധനാഴ്ച വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്; ബോര്‍ഡിനെ സ്വകാര്യവത്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യം

കോഴിക്കോട്: വൈദ്യുത വിതരണ മേഖലയെ പൂര്‍ണമായി സ്വകാര്യവത്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വൈദ്യുതി ജീവനക്കാരും പണിമുടക്കുന്നു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കുമെന്ന് നാഷനല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്പാദനം, പ്രസരണം, വിതരണം എന്നീ ഘടകങ്ങളെ വേര്‍തിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതോടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും മറ്റും കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടാനുള്ള സാഹചര്യം ഇല്ലാതാകുമെന്നും പുറം കരാറുകാര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും വൈദ്യുതി […]

കോഴിക്കോട്: വൈദ്യുത വിതരണ മേഖലയെ പൂര്‍ണമായി സ്വകാര്യവത്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വൈദ്യുതി ജീവനക്കാരും പണിമുടക്കുന്നു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കുമെന്ന് നാഷനല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉത്പാദനം, പ്രസരണം, വിതരണം എന്നീ ഘടകങ്ങളെ വേര്‍തിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതോടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും മറ്റും കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടാനുള്ള സാഹചര്യം ഇല്ലാതാകുമെന്നും പുറം കരാറുകാര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും വൈദ്യുതി മേഖല വിട്ടുകൊടുക്കുന്നതോടെ തൊഴിലാളികളുടെ വേതനം, നഷ്ടപരിഹാരം, നിയമപരിരക്ഷ എന്നിവ ഇല്ലാതാകുമെന്നും ഡെല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കോഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Related Articles
Next Story
Share it