വൈദ്യുതി നിയന്ത്രണം 10-15 മിനിറ്റ് മാത്രം; ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കില്ല-മന്ത്രി
തിരുവനന്തപുരം: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടുവെന്നും ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.താനും വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി വൈദ്യുതി […]

തിരുവനന്തപുരം: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടുവെന്നും ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
താനും വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം കുറച്ചൂവെന്ന് പറഞ്ഞ മന്ത്രി, ഓഫീസിലെ 2 എ.സി ഒന്നായി കുറച്ചുവെന്നും വ്യക്തമാക്കി. ഉപഭോക്താക്കള്‍ രാത്രി സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും. അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക്
താഴെ പോകാതെ നോക്കണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ വൈദ്യുതി നിയന്ത്രണത്തിനുള്ള ഉത്തരവ് ഇന്നിറങ്ങും. അതാത് സ്ഥലങ്ങളിലെ ചീഫ് എഞ്ചിനീയര്‍മാരാണ് നിയന്ത്രണം സംബന്ധിച്ച ചാര്‍ട്ട് തയ്യാറാക്കി ഉത്തരവിറക്കുക. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളില്‍ നിയന്ത്രണമുണ്ടാകും. നിലവില്‍ മലബാറിലാണ് വൈദ്യുതി ഉപയോഗം കൂടുതലായി ഉണ്ടാകുന്നത്. അതേസമയം, വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്താനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കെ.എസ്.ഇ. ബി പുറത്തിറക്കി. വീടുകളില്‍ എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് താഴെ പോകാതെ നോക്കണമെന്നതാണ് ഒരു പ്രധാന നിര്‍ദ്ദേശം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കണം. രാത്രി ഒന്‍പതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുത്. ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം, ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണമെന്നതടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കെ.എസ്.ഇ.ബി മുന്നോട്ടുവെച്ചിട്ടുണ്ട്.