ആസ്റ്റര്‍ മിംസ് കാസര്‍കോട്ടേക്കും

കാസര്‍കോട്: ആതുര സേവന മേഖലയില്‍ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ച ആസ്റ്റര്‍ മിംസിന്റെ സാന്നിധ്യം കാസര്‍കോട്ടും. കാസര്‍കോട് നിവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് കാസര്‍കോട്ടെ സ്വകാര്യ ചെറുകിട പെരിഫറല്‍ ആസ്പത്രികളില്‍ ഇഡി സംവിധാനവും ടെലി ഐ.സി.യു സംവിധാനവും ആരംഭിക്കാന്‍ ആസ്റ്റര്‍ മിംസ് മാനേജ്‌മെന്റെ തീരുമാനിച്ചതായി കണ്ണൂര്‍, കോഴിക്കോട് സി.ഇ.ഒ. ഫര്‍ഹാന്‍ യാസീന്‍ ചീഫ് ഫിനാന്‍ഷ്യന്‍ ഓഫീസര്‍ അര്‍ജുന്‍ വിജയകുമാര്‍, ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ്ഡ് നസീര്‍ മുഖാറക്ക്, വി.ഡി.എച്ച്. ജ്യോതി പ്രസാദ് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. സര്‍ക്കാറുമായി സഹകരിച്ച് […]

കാസര്‍കോട്: ആതുര സേവന മേഖലയില്‍ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ച ആസ്റ്റര്‍ മിംസിന്റെ സാന്നിധ്യം കാസര്‍കോട്ടും. കാസര്‍കോട് നിവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് കാസര്‍കോട്ടെ സ്വകാര്യ ചെറുകിട പെരിഫറല്‍ ആസ്പത്രികളില്‍ ഇഡി സംവിധാനവും ടെലി ഐ.സി.യു സംവിധാനവും ആരംഭിക്കാന്‍ ആസ്റ്റര്‍ മിംസ് മാനേജ്‌മെന്റെ തീരുമാനിച്ചതായി കണ്ണൂര്‍, കോഴിക്കോട് സി.ഇ.ഒ. ഫര്‍ഹാന്‍ യാസീന്‍ ചീഫ് ഫിനാന്‍ഷ്യന്‍ ഓഫീസര്‍ അര്‍ജുന്‍ വിജയകുമാര്‍, ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ്ഡ് നസീര്‍ മുഖാറക്ക്, വി.ഡി.എച്ച്. ജ്യോതി പ്രസാദ് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
സര്‍ക്കാറുമായി സഹകരിച്ച് 24 മണിക്കുറും സി.എസ്.ആര്‍. ആക്ടിവിറ്റിയായിട്ട് ടെലി ഐ.സി.യു. നടപ്പിലാക്കാന്‍ തീരുമാനിച്ചത്. കാസര്‍ക്കോട്ടെ ജനങ്ങള്‍ ഇപ്പോള്‍ ചികിത്സക്ക് അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ കാസര്‍കോട് ആരോഗ്യരംഗത്ത് നൂതനമായ ചികിത്സാ പദ്ധതികള്‍ കൊണ്ടുവന്ന്് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റര്‍ മിംസ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും പത്രകുറിപ്പില്‍ പറഞ്ഞു.
ആസ്റ്റര്‍ മിംസ് കോഴിക്കോടിലെയും ആസ്റ്റര്‍ മിംസ് കണ്ണൂരിലെയും ലിവര്‍ സര്‍ജറി വിഭാഗവും സ്‌പൈന്‍ സര്‍ജറി വിഭാഗവും പീഡിയാട്രിക്ക് നെഫ്രോളജി, പീഡിയാട്രിക്ക് ന്യൂറോളജി പോലുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങളുടെ ഒ.പി.ഡി.യും കാസര്‍ക്കോട്ടെ മറ്റു ആസ്പത്രികളുടെ സഹകരണത്തോടെ തുടങ്ങും.
അതോടൊപ്പം ഒരു ഓങ്കോളജിയൂണിറ്റ് കൂടി കാസര്‍കോട്ട് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. കീമോതെറാപ്പിപോലുള്ള ചികിത്സാ സൗകര്യങ്ങളും ഓങ്കോളജി ഡോക്ടര്‍മാരും കാസര്‍കോട്് വിസിറ്റ് ചെയ്ത് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനുള്ള തീരുമാനത്തിലാണ് ആസ്റ്റര്‍ മാനേജ്‌മെന്റ്.

Related Articles
Next Story
Share it