കോഴിവില കുതിച്ചുയരുന്നു

കാസര്‍കോട്: ഇറച്ചിക്കോഴിയുടെ വില വര്‍ധിക്കുന്നു. കാസര്‍കോട്ട് ഇറച്ചിക്കോഴിയുടെ വില കിലോവിന് 145 രൂപക്ക് മുകളിലായി. ഒരുമാസം മുമ്പ് കിലോക്ക് 105 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിയുടെ വിലയാണ് നിയന്ത്രണമില്ലാതെ വര്‍ധിപ്പിക്കുന്നത്. പല കോഴിക്കടകളിലും വില പ്രദര്‍ശന ബോര്‍ഡ് ഇല്ല. ഉപഭോക്താക്കള്‍ കോഴികള്‍ വാങ്ങാനെത്തുമ്പോഴാണ് വിലവര്‍ധനവ് അറിയുന്നത് തന്നെ.നേരത്തേ മാസത്തില്‍ ഒരു തവണയോ രണ്ട് തവണയോ ആണ് വില വര്‍ധിപ്പിച്ചിരുന്നതെങ്കിലും അതൊക്കെ മാറി ആഴ്ചയിലും ദിവസേനയും വില വര്‍ധിപ്പിക്കുകയാണ്. നേരത്തേ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു ഇറച്ചിക്കോഴികള്‍ കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയുമടക്കം വിപണികളില്‍ […]

കാസര്‍കോട്: ഇറച്ചിക്കോഴിയുടെ വില വര്‍ധിക്കുന്നു. കാസര്‍കോട്ട് ഇറച്ചിക്കോഴിയുടെ വില കിലോവിന് 145 രൂപക്ക് മുകളിലായി. ഒരുമാസം മുമ്പ് കിലോക്ക് 105 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിയുടെ വിലയാണ് നിയന്ത്രണമില്ലാതെ വര്‍ധിപ്പിക്കുന്നത്. പല കോഴിക്കടകളിലും വില പ്രദര്‍ശന ബോര്‍ഡ് ഇല്ല. ഉപഭോക്താക്കള്‍ കോഴികള്‍ വാങ്ങാനെത്തുമ്പോഴാണ് വിലവര്‍ധനവ് അറിയുന്നത് തന്നെ.
നേരത്തേ മാസത്തില്‍ ഒരു തവണയോ രണ്ട് തവണയോ ആണ് വില വര്‍ധിപ്പിച്ചിരുന്നതെങ്കിലും അതൊക്കെ മാറി ആഴ്ചയിലും ദിവസേനയും വില വര്‍ധിപ്പിക്കുകയാണ്. നേരത്തേ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു ഇറച്ചിക്കോഴികള്‍ കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയുമടക്കം വിപണികളില്‍ എത്തിയിരുന്നതെങ്കിലും ഇപ്പോള്‍ ജില്ലയിലെത്തന്നെ ഫാമുകളില്‍ നിന്നാണ് കൂടുതലും കോഴികളെ എത്തിക്കുന്നത്.
ഒരു മാനദണ്ഡവുമില്ലാതെയാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് പരാതി. ഇറച്ചിക്കോഴികളുടെ തീറ്റയ്ക്കുള്ള വിലവര്‍ധനവും ചൂട് കൂടുന്ന സമയങ്ങളില്‍ കോഴികള്‍ ചാവുന്നതുമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
നേരത്തേ വിശേഷദിവസങ്ങളില്‍ മാത്രം വില വര്‍ധിപ്പിക്കുന്ന രീതി മാറി തോന്നും പടി വില വര്‍ധിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

Related Articles
Next Story
Share it