ദേശീയപാതയില്‍ പരക്കെ ചതിക്കുഴികള്‍; അപകടവും ഗതാഗത തടസ്സവും തുടര്‍ക്കഥ
കാസര്‍കോട്: ദേശീയപാതയില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടതോടെ അപകടവും തുടര്‍ക്കഥയായി. മൊഗ്രാല്‍ മുതല്‍ കാസര്‍കോട് ടൗണ്‍ വരെ ദേശീയപാതയില്‍ വലിയ ചതിക്കുഴികള്‍ ഉണ്ട്. പെരുന്നാള്‍ ദിവസം വൈകിട്ട് മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടിരുന്നു. റോഡിലെ കുഴിയില്‍ തട്ടിയ സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ തട്ടി നിയന്ത്രണം വിടുകയും ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നു. ഹിദായത്ത് നഗര്‍ കോപ്പയിലെ മുഹമ്മദ് അഷ്‌റഫ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്കേല്‍ക്കുകയുമുണ്ടായി. ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ മഴയ്ക്ക് മുന്നോടിയായി ദേശീയപാത മുന്‍ക്കാലങ്ങളെ […]

കാസര്‍കോട്: ദേശീയപാതയില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടതോടെ അപകടവും തുടര്‍ക്കഥയായി. മൊഗ്രാല്‍ മുതല്‍ കാസര്‍കോട് ടൗണ്‍ വരെ ദേശീയപാതയില്‍ വലിയ ചതിക്കുഴികള്‍ ഉണ്ട്. പെരുന്നാള്‍ ദിവസം വൈകിട്ട് മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടിരുന്നു. റോഡിലെ കുഴിയില്‍ തട്ടിയ സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ തട്ടി നിയന്ത്രണം വിടുകയും ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നു. ഹിദായത്ത് നഗര്‍ കോപ്പയിലെ മുഹമ്മദ് അഷ്‌റഫ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്കേല്‍ക്കുകയുമുണ്ടായി. ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ മഴയ്ക്ക് മുന്നോടിയായി ദേശീയപാത മുന്‍ക്കാലങ്ങളെ പോലെ അറ്റകുറ്റ പണി നടത്തിയിട്ടില്ല. ആറ് വരിപാത നിര്‍മ്മാണത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെയുള്ള ഭാഗങ്ങളില്‍ പലേയിടത്തും ദേശീയപാത കിളച്ചിടുകയും സമാന്തര റോഡുകള്‍ ഒരുക്കുകയുമുണ്ടായി. അതിനിടെ തുടര്‍ച്ചയായി ശക്തമായ മഴയുണ്ടായതോടെ ദേശീയപാതയില്‍ പലേയിടത്തും വലിയ കുഴികള്‍ രൂപപ്പെടുകയായിരുന്നു. ചൗക്കിയില്‍ ദേശീയപാതയുടെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ഇവിടെ ഗതാഗത തടസവും പതിവാണ്. വെള്ളം ഒഴുകിപോകുന്നതിനായി ദേശീയപാതയ്ക്കടിയില്‍ പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞ ദിവസം അറ്റകുറ്റ പണി നടത്തിയിരുന്നു. മഴ ശക്തമായ രീതിയില്‍ തുടര്‍ന്നാല്‍ ദേശീയപാതയിലൂടെയുള്ള യാത്ര ഇതിലും ദുഷ്‌ക്കരമാവും. ദേശീയപാത നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ വെള്ളം ഒഴുകിപോകുന്നതിനുള്ള സൗകര്യമായിരുന്നു ഒരുക്കേണ്ടിയിരുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ദേശീയപാതയ്ക്കിരുവശവും പലേയിടത്തും കൂറ്റന്‍ മതിലുകള്‍ പണിതതും വെള്ളം ഒഴുപോകുന്നതിന് തടസമാവുന്നു.