റോഡിലെ കുഴി; മണിചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെയാണ് ജനങ്ങള്‍ ഇപ്പോള്‍ നടക്കുന്നതെന്ന് എല്‍ദോസ്
തിരുവനന്തപുരം: റോഡിലെ കുഴി നിയമസഭയില്‍. റോഡുകളില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെടുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത സാഹചര്യം മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മണിചിത്രത്താഴ് സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം (കാട്ടുപറമ്പന്‍) നടക്കുന്ന പോലെയാണ് കേരളത്തില്‍ ജനം ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'കേരളത്തില്‍ മാത്രമായി അമിത ഭാരം ഉള്ള വാഹനം ഉണ്ടോ? റോഡിലെ പരിതാപരകരമായ അവസ്ഥയെ ഹൈക്കോടതി പോലും വിമര്‍ശിച്ചു. പശവച്ച് ഒട്ടിച്ചാണോ റോഡ് […]

തിരുവനന്തപുരം: റോഡിലെ കുഴി നിയമസഭയില്‍. റോഡുകളില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെടുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത സാഹചര്യം മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മണിചിത്രത്താഴ് സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം (കാട്ടുപറമ്പന്‍) നടക്കുന്ന പോലെയാണ് കേരളത്തില്‍ ജനം ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'കേരളത്തില്‍ മാത്രമായി അമിത ഭാരം ഉള്ള വാഹനം ഉണ്ടോ? റോഡിലെ പരിതാപരകരമായ അവസ്ഥയെ ഹൈക്കോടതി പോലും വിമര്‍ശിച്ചു. പശവച്ച് ഒട്ടിച്ചാണോ റോഡ് നന്നാക്കുന്നത് എന്ന് പോലും ഹൈക്കോടതി പരിഹസിച്ചു'- എം.എല്‍.എ പറഞ്ഞു.
എന്നാല്‍ ആക്ഷേപം ഉന്നയിച്ച എം.എല്‍.എക്കെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചടിക്കുകയും ചെയ്തു. ആക്ഷേപം ഉന്നയിച്ച എം.എല്‍.എയുടെ മണ്ഡലത്തില്‍ മാത്രം റോഡ് നവീകരണത്തിനായി 16 കോടിയിലേറെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കാലാവസ്ഥ അടക്കം പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നു. പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നത് വലിയ മാറ്റം ഉണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അത്ര കുഴിയില്ല, പ്രവര്‍ത്തന ഏകോപനത്തിന് മിഷന്‍ ടീം പ്രവര്‍ത്തിക്കുന്നു, നിരന്തര ഇടപെടല്‍ നടത്തുന്നു- മന്ത്രി പറഞ്ഞു.