കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; വീട്ടിൽ സ്ഥിരമായി എത്താറുള്ള ഒരു ബന്ധുവിനെ ചുറ്റിപ്പറ്റി അന്വേഷണം

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലപാതകിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തലപ്പാടി ദേവിപുരയിലെ ഹനുമന്ത(33)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. മംഗളൂരുവിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് ഹനുമന്തയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഹനുമന്തയുടെ തല റോഡരികിലെ കല്ലിലിടിച്ച് ഗുരുതരമായി പരിക്കേറ്റാണ് മരണമെന്നായിരുന്നു  ആദ്യ റിപ്പോർട്ടുകൾ. തലക്ക് രണ്ടിടത്തായി ചെറിയ മുറിവുകളും സ്കൂട്ടറിന് കാര്യമായ കേടുപാടും കാണാത്തതും സംശയത്തിന് […]

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലപാതകിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തലപ്പാടി ദേവിപുരയിലെ ഹനുമന്ത(33)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. മംഗളൂരുവിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് ഹനുമന്തയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഹനുമന്തയുടെ തല റോഡരികിലെ കല്ലിലിടിച്ച് ഗുരുതരമായി പരിക്കേറ്റാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. തലക്ക് രണ്ടിടത്തായി ചെറിയ മുറിവുകളും സ്കൂട്ടറിന് കാര്യമായ കേടുപാടും കാണാത്തതും സംശയത്തിന് ഇടയാക്കി. ഇതേ തുടർന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചെതിനെ തുടർന്നാണ് മഞ്ചേശ്വരം പോലീസ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്മോർട്ടത്തനായി കണ്ണൂർ പെരിയാരം മെഡിക്കൽ കോളേജി ആസ്പത്രിക്ക് കൊണ്ടു പോയത്
ഞായറാഴ്ച്ച ഉച്ചയോടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് കിട്ടിയത്. കഴുത്തിലേക്ക് രണ്ട് വിരൽ അമർത്തി പിടിച്ച് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹനുമന്തയുടെ വീട്ടിൽ സ്ഥിരമായി എത്താറുള്ള ഒരു ബന്ധുനെ ചുറ്റി പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. ബന്ധുവിന്റെയും ഹനുമന്തയുടെയും ഫോൺ നമ്പറുകൾ സൈബർ സെല്ലിന്റെ സഹയത്തോടെ പോലീസ് പരിശോധിച്ച് വരുന്നു. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ സൈനും എസ്.ഐ.രാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Related Articles
Next Story
Share it