സുഹ്‌റയെ കഴുത്തറുത്ത് കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;കൊല നടന്നത് ഞായറാഴ്ചയെന്ന് നിഗമനം
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ട യുവതിയെ കഴുത്തറുത്ത് കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നെല്ലിക്കട്ടയിലെ ഫാത്തിമത്ത് സുഹറ (41)യെയാണ് കൊലപ്പെടുത്തിയത്. ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കൂടെ താമസിച്ചിരുന്ന ചെങ്കള റഹ്മത്ത് നഗറിലെ കനിയടുക്കം ഹൗസില്‍ അസൈനാറാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായി. അസൈനാറിനെ കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്.ഞായറാഴ്ചയാണ് കഴുത്തറുത്തതെന്നാണ് സംശയം. […]

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ട യുവതിയെ കഴുത്തറുത്ത് കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നെല്ലിക്കട്ടയിലെ ഫാത്തിമത്ത് സുഹറ (41)യെയാണ് കൊലപ്പെടുത്തിയത്. ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കൂടെ താമസിച്ചിരുന്ന ചെങ്കള റഹ്മത്ത് നഗറിലെ കനിയടുക്കം ഹൗസില്‍ അസൈനാറാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായി. അസൈനാറിനെ കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്.
ഞായറാഴ്ചയാണ് കഴുത്തറുത്തതെന്നാണ് സംശയം. കൃത്യം നടത്തിയ ശേഷം അസൈനാര്‍ ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ പൂട്ടി സ്ഥലം വിട്ടതാണെന്ന് ഉറപ്പായിട്ടുണ്ട്. അതിനിടെ യുവതിയെ വക വരുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ പൊലിസ് ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തും. യുവതിയെ വക വരുത്താന്‍ അസൈനാര്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും സംശയമുണ്ട്. ഫാത്തിമയുടെ ഒരു സുഹൃത്തിനോട് ഫാത്തിമയെയും കൂട്ടി മംഗളൂരുവിലേക്ക് പോകുമെന്ന് പറഞ്ഞതാണ് സംശയത്തിനിട നല്‍കുന്നത്. ഈ ദിവസമാണ് കൊല നടന്നത്.
യുവതിയെ അന്വേഷിക്കാതിരിക്കാനാണ് ഇത് പറഞ്ഞതെന്നും സംശയമുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.