'മാറ്റിയെടുക്കാം മാതൃകയാക്കാം' കാമ്പയിന്‍ പരിപാടി; പോസ്റ്റര്‍ പ്രകാശനവും പ്രചരണോദ്ഘാടനവും

കാസര്‍കോട്: തദ്ദേശസ്വയംഭരണ വകുപ്പ് കാസര്‍കോട്, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ കാസര്‍കോട് (ആര്‍.എസ്.ജി.എ) എന്നിവയുടെ നേതൃത്വത്തില്‍ സുസ്ഥിര വികസന ലക്ഷ്യമായ ക്ലീന്‍ ആന്റ് ഗ്രീന്‍ വില്ലേജ് പ്രമേയത്തെ ആസ്പദമാക്കി കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പയിന്‍ നടത്തുന്നു.'മാറ്റിയെടുക്കാം മാതൃകയാക്കാം' എന്ന കാമ്പയിന്‍ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനവും പ്രചരണോദ്ഘാടനവും ജില്ലാ കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വ്വഹിച്ചു.എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, ആര്‍.ജി.എസ്.എ ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്.ഷൈബ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് […]

കാസര്‍കോട്: തദ്ദേശസ്വയംഭരണ വകുപ്പ് കാസര്‍കോട്, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ കാസര്‍കോട് (ആര്‍.എസ്.ജി.എ) എന്നിവയുടെ നേതൃത്വത്തില്‍ സുസ്ഥിര വികസന ലക്ഷ്യമായ ക്ലീന്‍ ആന്റ് ഗ്രീന്‍ വില്ലേജ് പ്രമേയത്തെ ആസ്പദമാക്കി കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പയിന്‍ നടത്തുന്നു.
'മാറ്റിയെടുക്കാം മാതൃകയാക്കാം' എന്ന കാമ്പയിന്‍ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനവും പ്രചരണോദ്ഘാടനവും ജില്ലാ കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വ്വഹിച്ചു.
എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, ആര്‍.ജി.എസ്.എ ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്.ഷൈബ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേര്‍ട്ട് ബി.ജയകൃഷ്ണന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ കെ.ശില്‍പ, ടി.ബൈജു, മോനീഷ് മോഹന്‍, എന്‍.അശ്വതി, വി.വി.വീണ രാജന്‍, ജി.ഐ.ആതിര എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it