മംഗളൂരുവില്‍ രണ്ടുപേര്‍ ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് ചാടി; ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റേയാളെ രക്ഷപ്പെടുത്തി
മംഗളൂരു: മംഗളൂരുവില്‍ രണ്ടുപേര്‍ ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് ചാടി. ഒരാളുടെ മൃതദേഹം കണ്ടെത്തുകയും മറ്റേയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. മാണ്ഡ്യ സ്വദേശിയും നഗരത്തിലെ കോടതി വളപ്പിലെ പോസ്റ്റോഫീസ് ജീവനക്കാരനുമായ രാകേഷ് ഗൗഡ (26) യാണ് മരിച്ചത്. മംഗളൂരു ഹലേയങ്ങാടിക്കടുത്തുള്ള പാവഞ്ചെ പാലത്തില്‍ നിന്നാണ് ബുധനാഴ്ച രാവിലെ വ്യത്യസ്ത സമയങ്ങളില്‍ രണ്ടുപേര്‍ ചാടിയത്. രാകേഷ് ഗൗഡ ഇരുചക്ര വാഹനം പാലത്തില്‍ നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണെടുത്ത് വാട്സ് ആപില്‍ വീട്ടുകാര്‍ക്ക് വിവരം നല്‍കിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ […]

മംഗളൂരു: മംഗളൂരുവില്‍ രണ്ടുപേര്‍ ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് ചാടി. ഒരാളുടെ മൃതദേഹം കണ്ടെത്തുകയും മറ്റേയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. മാണ്ഡ്യ സ്വദേശിയും നഗരത്തിലെ കോടതി വളപ്പിലെ പോസ്റ്റോഫീസ് ജീവനക്കാരനുമായ രാകേഷ് ഗൗഡ (26) യാണ് മരിച്ചത്. മംഗളൂരു ഹലേയങ്ങാടിക്കടുത്തുള്ള പാവഞ്ചെ പാലത്തില്‍ നിന്നാണ് ബുധനാഴ്ച രാവിലെ വ്യത്യസ്ത സമയങ്ങളില്‍ രണ്ടുപേര്‍ ചാടിയത്.
രാകേഷ് ഗൗഡ ഇരുചക്ര വാഹനം പാലത്തില്‍ നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണെടുത്ത് വാട്സ് ആപില്‍ വീട്ടുകാര്‍ക്ക് വിവരം നല്‍കിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ മുല്‍ക്കി, സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു. പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മുല്‍ക്കി കര്‍ണാട് സര്‍ക്കാര്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഫയര്‍ഫോഴ്‌സും പൊലീസും രാകേഷിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരാളും പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയെങ്കിലും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. മുല്‍ക്കിയിലെ താമസക്കാരനും മധ്യപ്രദേശ് സ്വദേശിയുമായ ദശരഥനെയാണ് രക്ഷപ്പെടുത്തിയത്.