പമ്പ് ഹൗസില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഉദുമ: പമ്പ്ഹൗസില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പാലക്കുന്നിലും പരിസരങ്ങളിലും തേങ്ങ പറിക്കുന്ന ജോലി ചെയ്തുവരികയായിരുന്ന അസീസ്(35) എന്ന യുവാവിന്റെ മൃതദേഹമാണ് ഇന്നലെ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്‍ മംഗളൂരു ഭാഗത്തേക്കുള്ള പ്ലാറ്റ് ഫോമിന്റെ പടിഞ്ഞാറുവശത്തെ റെയില്‍വെ വക ഒഴിഞ്ഞ പമ്പ് ഹൗസില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. എട്ടുവര്‍ഷത്തോളമായി വീട്ടുകാരുമായി ബന്ധമില്ലാതെ കഴിയുകയായിരുന്ന അസീസ് റെയില്‍വെ സ്റ്റേഷനിലും കടവരാന്തയിലുമായാണ് അന്തിയുറങ്ങിയിരുന്നത്. തേങ്ങ പറിച്ചുകിട്ടുന്ന വരുമാനം കൊണ്ട് ഉപജീവനമാര്‍ഗം […]

ഉദുമ: പമ്പ്ഹൗസില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പാലക്കുന്നിലും പരിസരങ്ങളിലും തേങ്ങ പറിക്കുന്ന ജോലി ചെയ്തുവരികയായിരുന്ന അസീസ്(35) എന്ന യുവാവിന്റെ മൃതദേഹമാണ് ഇന്നലെ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്‍ മംഗളൂരു ഭാഗത്തേക്കുള്ള പ്ലാറ്റ് ഫോമിന്റെ പടിഞ്ഞാറുവശത്തെ റെയില്‍വെ വക ഒഴിഞ്ഞ പമ്പ് ഹൗസില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. എട്ടുവര്‍ഷത്തോളമായി വീട്ടുകാരുമായി ബന്ധമില്ലാതെ കഴിയുകയായിരുന്ന അസീസ് റെയില്‍വെ സ്റ്റേഷനിലും കടവരാന്തയിലുമായാണ് അന്തിയുറങ്ങിയിരുന്നത്. തേങ്ങ പറിച്ചുകിട്ടുന്ന വരുമാനം കൊണ്ട് ഉപജീവനമാര്‍ഗം കണ്ടെത്തുകയായിരുന്നു. പൊലീസ് സര്‍ജനെ മൃതദേഹം കാണപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് തെളിഞ്ഞത്. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം വിട്ടുകൊടുത്ത മൃതദേഹം പാലക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മൃതദേഹത്തില്‍ നിന്നും അസുഖത്തിന് ഡോക്ടറെ കാണിച്ചതിന്റെ ചികിത്സാ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിക്കോത്തെ അലവി-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. അഞ്ച് മക്കളുണ്ട്.

Related Articles
Next Story
Share it