റഫീഖിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: ശനിയാഴ്ച ഉച്ചയ്ക്ക് അശ്വനി നഗറിലെ ആസ്പത്രിക്ക് മുന്നില്‍ മര്‍ദ്ദനത്തിനിടെ മരണപ്പെട്ട ചെമനാട് സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുകളാണുള്ളത്. അതാണ് മരണ കാരണമെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് സര്‍ജന്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നതെന്ന് കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ പി. രാജേഷ് പറഞ്ഞു. മറ്റ് പരിക്കുകളില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. റഫീഖിന്റെ താടിക്ക് ചെറിയ പരിക്കുണ്ട്. അത് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. പരിയാരം മെഡിക്കല്‍ […]

കാസര്‍കോട്: ശനിയാഴ്ച ഉച്ചയ്ക്ക് അശ്വനി നഗറിലെ ആസ്പത്രിക്ക് മുന്നില്‍ മര്‍ദ്ദനത്തിനിടെ മരണപ്പെട്ട ചെമനാട് സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുകളാണുള്ളത്. അതാണ് മരണ കാരണമെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് സര്‍ജന്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നതെന്ന് കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ പി. രാജേഷ് പറഞ്ഞു. മറ്റ് പരിക്കുകളില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. റഫീഖിന്റെ താടിക്ക് ചെറിയ പരിക്കുണ്ട്. അത് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞത്. ചെമനാട്ടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പിന്നീട് ദേളി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Related Articles
Next Story
Share it