കാസര്‍കോട്ടെ കെ.എസ്.ഇ.ബി സൂപ്രണ്ടിന്റെ മരണം വീഴ്ചയെ തുടര്‍ന്നുണ്ടായ ആഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാസര്‍കോട്: കാസര്‍കോട്ടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ മരണം വീഴ്ചയെ തുടര്‍ന്നുണ്ടായ ആഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെ.എസ്.ഇ.ബി കാസര്‍കോട് റീജ്യണല്‍ ഓഡിറ്റിങ്ങ് വിഭാഗത്തിലെ സീനിയര്‍ സൂപ്രണ്ട് പയ്യന്നൂര്‍ ഏഴിലോട് സ്വദേശി വടക്കേ വളപ്പില്‍ വി.വി രാജന്റെ (54) മരണമാണ് വീഴ്ചയെ തുടര്‍ന്നാണെന്ന് വ്യക്തമായത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രാജന്റെ മൃതദേഹം വിദഗ്ധ പോസറ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് മരണകാരണം വ്യക്തമായത്. വീഴ്ച എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ നീലേശ്വരം എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാകകിയിട്ടുണ്ട്. ഇന്നലെയാണ് രാജനെ നീലേശ്വരം […]

കാസര്‍കോട്: കാസര്‍കോട്ടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ മരണം വീഴ്ചയെ തുടര്‍ന്നുണ്ടായ ആഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെ.എസ്.ഇ.ബി കാസര്‍കോട് റീജ്യണല്‍ ഓഡിറ്റിങ്ങ് വിഭാഗത്തിലെ സീനിയര്‍ സൂപ്രണ്ട് പയ്യന്നൂര്‍ ഏഴിലോട് സ്വദേശി വടക്കേ വളപ്പില്‍ വി.വി രാജന്റെ (54) മരണമാണ് വീഴ്ചയെ തുടര്‍ന്നാണെന്ന് വ്യക്തമായത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രാജന്റെ മൃതദേഹം വിദഗ്ധ പോസറ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് മരണകാരണം വ്യക്തമായത്. വീഴ്ച എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ നീലേശ്വരം എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാകകിയിട്ടുണ്ട്. ഇന്നലെയാണ് രാജനെ നീലേശ്വരം കറുത്ത ഗേറ്റിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനാല്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

Related Articles
Next Story
Share it