ഫോറന്‍സിക് വിദഗ്ധന്‍ അവധിയില്‍ പോയതോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങുന്നു

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ ഫോറന്‍സിക് സര്‍ജന്‍ അവധിയില്‍. ഇതേ തുടര്‍ന്ന് കുണ്ടംകുഴി സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. പി.എം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും ഡി.എം.ഒ യും ഇടപെട്ടിട്ടും അസ്വാഭാവിക മരണമായതിനാല്‍ ഫോറന്‍സിക് വിദഗ്ധന്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് വനിതാ ഡോക്ടര്‍ നിര്‍ബന്ധംപിടിക്കുകയായിരുന്നു. കുണ്ടംകുഴി കൊല്ലരംകോട് ചേവിരിയിലെ ഗോപാലകൃഷ്ണന്‍ നായരുടെ (61) മൃതദേഹമാണ് ഇന്ന് രാവിലെയോടെ പരിയാരത്തേക്ക് കൊണ്ടുപോയത്. അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് […]

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ ഫോറന്‍സിക് സര്‍ജന്‍ അവധിയില്‍. ഇതേ തുടര്‍ന്ന് കുണ്ടംകുഴി സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. പി.എം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും ഡി.എം.ഒ യും ഇടപെട്ടിട്ടും അസ്വാഭാവിക മരണമായതിനാല്‍ ഫോറന്‍സിക് വിദഗ്ധന്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് വനിതാ ഡോക്ടര്‍ നിര്‍ബന്ധംപിടിക്കുകയായിരുന്നു. കുണ്ടംകുഴി കൊല്ലരംകോട് ചേവിരിയിലെ ഗോപാലകൃഷ്ണന്‍ നായരുടെ (61) മൃതദേഹമാണ് ഇന്ന് രാവിലെയോടെ പരിയാരത്തേക്ക് കൊണ്ടുപോയത്. അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യക്കൊപ്പം ബേഡകം പി.എച്ച്.സിയില്‍ എത്തിയ ഗോപാലകൃഷ്ണന്‍ അവിടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചത്. ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടം നടക്കുമെന്നറിഞ്ഞ് ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും എത്തിയിരുന്നു. എന്നാല്‍ ഫോറന്‍സിക് സര്‍ജന്‍ ഇല്ലാത്തതും വനിതാ ഡോക്ടര്‍ വിസമ്മതിച്ചതും കാരണം പോസ്റ്റുമോര്‍ട്ടം പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
ഭാര്യ: മുല്ലച്ചേരി രാധ. മക്കള്‍: അജിത്ത് കുമാര്‍, അശ്വതി, മരുമകന്‍: ശ്രീകാന്ത് (കുടുംബൂര്‍-പെരുമ്പള്ളി), സഹോദരങ്ങള്‍: ഭാര്‍ഗ്ഗവി അമ്മ (ചരളില്‍), കുമാരന്‍ നായര്‍ (കരിച്ചേരി).

Related Articles
Next Story
Share it