തസ്തിക നിര്‍ണയം നടത്തണം- കെ.പി.എസ്.ടി.എ

കാസര്‍കോട്: ജൂലായ് 15 അടിസ്ഥാനമാക്കി തസ്തിക നിര്‍ണയം നടത്തി ജില്ലയിലെ അധ്യാപക ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ ആവശ്യപ്പെട്ടു. കാസര്‍കോട് ഉപജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംഘടന പിന്നിട്ട നാള്‍വഴികള്‍- പോരാട്ടങ്ങളും നേടിയെടുത്ത അവകാശങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം എ.വി.ഗിരീഷന്‍ മാസ്റ്ററും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി- വസ്തുതകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ എന്ന വിഷയത്തില്‍ റവന്യൂ ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസന്‍ മാസ്റ്ററും ക്ലാസുകള്‍ കൈകാര്യം ചെയ്തു. […]

കാസര്‍കോട്: ജൂലായ് 15 അടിസ്ഥാനമാക്കി തസ്തിക നിര്‍ണയം നടത്തി ജില്ലയിലെ അധ്യാപക ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ ആവശ്യപ്പെട്ടു. കാസര്‍കോട് ഉപജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംഘടന പിന്നിട്ട നാള്‍വഴികള്‍- പോരാട്ടങ്ങളും നേടിയെടുത്ത അവകാശങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം എ.വി.ഗിരീഷന്‍ മാസ്റ്ററും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി- വസ്തുതകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ എന്ന വിഷയത്തില്‍ റവന്യൂ ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസന്‍ മാസ്റ്ററും ക്ലാസുകള്‍ കൈകാര്യം ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.അനില്‍കുമാര്‍, ജില്ലാ പ്രസിഡണ്ട് പ്രശാന്ത് കാനത്തുര്‍, ജില്ലാ ട്രഷറര്‍ വാസുദേവന്‍ നമ്പൂതിരി, സംസ്ഥാന സമിതി അംഗം ഷീല ചാക്കോ, സംസ്ഥാന കൗണ്‍സിലര്‍ അശോകന്‍ കോടോത്ത്, സംസ്ഥാന ഉപസമിതി കണ്‍വീനര്‍മാരായ ജോസ് മാത്യു, പി.എസ.് സന്തോഷ്‌കുമാര്‍ സംസാരിച്ചു. ഉപജില്ലാ പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി ടി.പി.ജയശ്രീ സ്വാഗതവും ട്രഷറര്‍ രജനി കെ.ജോസഫ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it