കാസര്‍കോട്: കോവിഡ് ബാധിതര്‍ക്ക് നെഗറ്റീവ് ആയതിന് ശേഷം വരുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി കളനാട് ഗവ. ഹോമിയോ ആശുപത്രിയില്‍ പ്രത്യേക ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ട് വരെ പ്രത്യേക ക്ലിനിക്ക് പ്രവര്‍ത്തിക്കും.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് അലി അധ്യക്ഷനായി. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക കുമാര്‍ ഐ.ആര് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സക്കീന അബ്ദുല്ല, സമീമ അന്‍സാരി, അഷ്റഫ് ചെര്‍ക്കള, കലാഭവന്‍ രാജു, ബദറുല്‍ മുനീര്‍, ഹനീഫ, ചെമ്മനാട് പഞ്ചായത്ത് വാര്‍ഡ് കൗണ്‍സിലര്‍ ജാനകി, ഓര്‍തോ സ്പെഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ് ഷീബ എന്നിവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് കെ.കെ സലീന സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.