കോവിഡാനന്തര വിഷുക്കാലം
'കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും, പിന്നെയോരോ തളിരിനും പൂവരും കായ് വരും.' 'കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാന്‍ എനിക്കാവതില്ല' 'വിത്തും കൈക്കോട്ടും, കള്ളന്‍ ചക്കേട്ടു, കണ്ടാല്‍ മിണ്ടേണ്ട, ചക്കക്കുപ്പുണ്ടോ' -മലയാളി മനസ്സിലെ വിഷു സങ്കല്‍പങ്ങളെല്ലാം കവിഭാവനയില്‍ എന്നും ഓര്‍ത്തിരിക്കാനുള്ള നിമിത്തമാകാറുണ്ട്. വിഷു സങ്കല്‍പങ്ങളെല്ലാം ഓര്‍മയില്‍ മാത്രം ഒതുങ്ങിപോയില്ലേ എന്ന് പഴമക്കാര്‍ വേവലാതിപ്പെടുന്നുമുണ്ട്. ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായും ഏറെ പ്രാധാന്യം വിഷുവിനുണ്ട്. പക്ഷേ എല്ലാം പഴമക്കാരില്‍ ഒതുങ്ങിപ്പോയില്ലേ? വിഷുവിന്റെ വരവിനെ അറിയിച്ചുകൊണ്ട് എത്താറുള്ള 'വിഷുപക്ഷി'കളും ഇപ്പോള്‍ കാണാമറയത്താണ്. മഹത്തായ കാര്‍ഷിക സങ്കല്‍പ്പങ്ങളുമായി […]
'കാലമിനിയുമുരുളും വിഷുവരും വര്‍ഷം വരും, പിന്നെയോരോ തളിരിനും പൂവരും കായ് വരും.' 'കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാന്‍ എനിക്കാവതില്ല' 'വിത്തും കൈക്കോട്ടും, കള്ളന്‍ ചക്കേട്ടു, കണ്ടാല്‍ മിണ്ടേണ്ട, ചക്കക്കുപ്പുണ്ടോ' -മലയാളി മനസ്സിലെ വിഷു സങ്കല്‍പങ്ങളെല്ലാം കവിഭാവനയില്‍ എന്നും ഓര്‍ത്തിരിക്കാനുള്ള നിമിത്തമാകാറുണ്ട്. വിഷു സങ്കല്‍പങ്ങളെല്ലാം ഓര്‍മയില്‍ മാത്രം ഒതുങ്ങിപോയില്ലേ എന്ന് പഴമക്കാര്‍ വേവലാതിപ്പെടുന്നുമുണ്ട്. ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായും ഏറെ പ്രാധാന്യം വിഷുവിനുണ്ട്. പക്ഷേ എല്ലാം പഴമക്കാരില്‍ ഒതുങ്ങിപ്പോയില്ലേ? വിഷുവിന്റെ വരവിനെ അറിയിച്ചുകൊണ്ട് എത്താറുള്ള 'വിഷുപക്ഷി'കളും ഇപ്പോള്‍ കാണാമറയത്താണ്. മഹത്തായ കാര്‍ഷിക സങ്കല്‍പ്പങ്ങളുമായി […]
'കാലമിനിയുമുരുളും വിഷുവരും
വര്‍ഷം വരും, പിന്നെയോരോ
തളിരിനും പൂവരും കായ് വരും.'
'കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ,
പൂക്കാതിരിക്കാന്‍ എനിക്കാവതില്ല'
'വിത്തും കൈക്കോട്ടും, കള്ളന്‍ ചക്കേട്ടു, കണ്ടാല്‍ മിണ്ടേണ്ട, ചക്കക്കുപ്പുണ്ടോ'
-മലയാളി മനസ്സിലെ വിഷു സങ്കല്‍പങ്ങളെല്ലാം കവിഭാവനയില്‍ എന്നും ഓര്‍ത്തിരിക്കാനുള്ള നിമിത്തമാകാറുണ്ട്. വിഷു സങ്കല്‍പങ്ങളെല്ലാം ഓര്‍മയില്‍ മാത്രം ഒതുങ്ങിപോയില്ലേ എന്ന് പഴമക്കാര്‍ വേവലാതിപ്പെടുന്നുമുണ്ട്. ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായും ഏറെ പ്രാധാന്യം വിഷുവിനുണ്ട്. പക്ഷേ എല്ലാം പഴമക്കാരില്‍ ഒതുങ്ങിപ്പോയില്ലേ? വിഷുവിന്റെ വരവിനെ അറിയിച്ചുകൊണ്ട് എത്താറുള്ള 'വിഷുപക്ഷി'കളും ഇപ്പോള്‍ കാണാമറയത്താണ്. മഹത്തായ കാര്‍ഷിക സങ്കല്‍പ്പങ്ങളുമായി ഒതുങ്ങി നിന്നൊരു പഴയ കാലം നമുക്കുണ്ടായിരുന്നു. അതെല്ലാം വിഷുവെന്ന ആണ്ടുപിറവിയോടെയാണ് ആരംഭിച്ചിരുന്നത്. അതേ സങ്കല്‍പത്തിലാണ് നമ്മുടെ മറ്റെല്ലാ ഉത്സവങ്ങളിലേറെയും നമ്മള്‍ ആഘോഷിച്ചു പോരുന്നതും. വിഷു നാള്‍ തൊട്ട് പത്താമുദയം വരെ കൃഷിക്കാലമാണ് നമുക്ക്. കേവലമൊരു വിളവെടുപ്പുത്സവമെന്നതിനപ്പുറം നമ്മുടെ കാര്‍ഷിക ആണ്ടുപിറവി ദിനമാണിത്. കാലാവസ്ഥയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ആ പഴയ പ്രതീക്ഷകളില്‍ വിഷവിത്തു പാകിയിട്ടുണ്ടെന്നതും ശരിയാണ്. അനവസരത്തിലെത്തുന്ന മഴയും പ്രളയവും ചരിത്രഗതിയെ തന്നെ താറുമാറാക്കുന്ന ദുരന്തങ്ങള്‍ പഴയകാല സങ്കല്‍പങ്ങള്‍ക്ക് ഇവിടെ മങ്ങലേല്‍പ്പിച്ചു. എന്തുതന്നെയായാലും മേടം ഒന്ന് നമുക്ക് വിഷുവാണ്. രാത്രിയും പകലും തുല്യമാണെന്ന അര്‍ഥം വരുന്ന 'വിഷുവം' എന്ന പദം ലോപിച്ചാണ് വിഷു ഉണ്ടായതെന്നും പറയപ്പെടുന്നു. നമ്മള്‍ അത് ആഘോഷിക്കും. കണിയൊരുക്കും പുലര്‍ച്ചെ എഴുന്നേല്‍ക്കും പുത്തനുടുപ്പിടും പടക്കം പൊട്ടിക്കും കൈനീട്ടം നല്‍കും വാങ്ങും വീട്ടില്‍ കണികണ്ട ശേഷം സമീപക്ഷേത്രങ്ങളിലും കണികണ്ട് ദേവി ദേവന്മാരെ തൊഴുതു വണങ്ങും വിഷുസദ്യയൊരുക്കും. അതാണ് നമുക്ക് നമ്മുടെ വിഷു സങ്കല്‍പം. ഐശ്വര്യത്തിന്റെ സന്ദേശം നല്‍കുന്ന നവവത്സരത്തിന്റെ ആരംഭസുദിനം. തെക്കന് ഓണം അതിവിശേഷമാണെങ്കില്‍ വടക്കന് അത് വിഷുവാണ്. കേരളമൊട്ടുക്കും ഈ രണ്ടു വിശേഷങ്ങളും അവരുടേതായ രീതിയിലാണ് ആഘോഷിക്കുന്നത്. വിഷുവിന് തലേന്നാള്‍ മുതല്‍ തന്നെ നമ്മള്‍ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ച് വിഷുവിന്റെ വരവിന് സ്വാഗതമരുളും. സ്ത്രീകള്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്ന തിരക്കില്‍ അകത്തും. ഞങ്ങളുടെ കുട്ടിക്കാലത്ത് പാലക്കുന്ന് ക്ഷേത്ര പറമ്പില്‍ പണ്ടൊരു കാഞ്ഞിരമരം ഉണ്ടായിരുന്നു. വിഷുക്കാലത്തിന് മുമ്പേ, അതില്‍ നിന്ന് വീഴുന്ന കാഞ്ഞിരക്കുരു സഞ്ചിയില്‍ പെറുക്കികൂട്ടി വെക്കുന്ന ഒരു കുട്ടിക്കൂട്ടം ഇവിടെ ഉണ്ടായിരുന്നു. അതില്‍ മിക്കവരും സപ്തതിയോടടുത്ത് പഴയ വിഷു ഓര്‍മകള്‍ അയവിറക്കിക്കൊണ്ട് ഒതുങ്ങി കഴിയുകയാണ്. നാലാം ക്ലാസുവരെയുള്ള വിദ്യാഭ്യാസം ഞങ്ങള്‍ക്ക് അന്ന് ഉദുമ ഗവ.എല്‍.പി. സ്‌കൂളിലായിരുന്നു. സ്‌കൂളിനടുത്തുള്ള കളനാട്ടുകാരനായ ഇബ്രാഹിച്ഛന്റെ കടയില്‍ കാഞ്ഞിരക്കുരു തൂക്കി വില്‍ക്കും. വിഷുവിന് പടക്കം വാങ്ങുന്നത് അങ്ങനെ സ്വരൂപിക്കുന്ന പൈസ കൊണ്ടായിരുന്നു. വീട്ടില്‍ നിന്നാരും പടക്കങ്ങള്‍ വാങ്ങാന്‍ പണം നല്‍കില്ല. അന്നത്തെ ചുറ്റുപാടുകള്‍ അങ്ങനെയായിരുന്നു. വിഷുവിന് കണിയൊരുക്കാന്‍ വീടും പരിസരവും നേരത്തേ വൃത്തിയാക്കി വെക്കും. വീട്ടിലെ തലമുതിര്‍ന്ന വീട്ടമ്മ തലേന്നാള്‍ രാത്രി പൂജാമുറിയില്‍ കണിയൊരുക്കും. ചക്ക, മാങ്ങ, തേങ്ങ, ഗ്രന്ഥങ്ങള്‍ ഇവയൊക്കെ വേണം. പ്രപഞ്ചത്തിന്റെ പ്രതീകമായി സങ്കല്‍പിച്ച് ഓട്ടുരുളിയില്‍ അരി, നെല്ല്, സ്വര്‍ണം, അലക്കിയ മുണ്ട്, വാല്‍ക്കണ്ണാടി, കണിവെള്ളരി, പഴവര്‍ഗങ്ങള്‍, കണിക്കൊന്ന, വെറ്റില, അടക്ക, കണ്‍മഷി, ചാന്ത്, സിന്ദൂരം, നവധാന്യങ്ങള്‍ എന്നിവ നിരത്തിവെക്കും. തിരിയിട്ട് കത്തിച്ച നിലവിളക്ക്, ശ്രീകൃഷ്ണ വിഗ്രഹം എന്നിവ പൂജാമുറിയില്‍ കാണും. തലേന്നാള്‍ രാത്രി ഉണ്ടാക്കിയ അപ്പം പുത്തന്‍ മണ്‍കലത്തില്‍ നിറച്ചു വെക്കും. ഉണ്ണിയപ്പമാണ് ഉണ്ണിക്കണ്ണന് പ്രിയം. കാണിയൊരുക്കുന്നതില്‍ പ്രാദേശിക വ്യത്യാസങ്ങള്‍ പലേടത്തും പലവിധമാണ്. വീട്ടില്‍ കണികാണാനെത്തുന്നവര്‍ക്ക് അപ്പം നല്‍കും. മുന്‍ കാലങ്ങളില്‍ കുട്ടികള്‍ കൂട്ടമായി പല വീടുകളിലും കണികാണാന്‍ പോകുമായിരുന്നു. വീടുകളില്‍ നിന്ന് കിട്ടുന്ന അപ്പം സഞ്ചിയില്‍ ശേഖരിക്കും. ആ അപ്പ ശേഖരം കുറച്ചു ദിവസത്തേക്ക് സൂക്ഷിച്ചു വെക്കും. അതൊക്ക പഴയകാല വിഷു ഓര്‍മകള്‍. ഇപ്പോള്‍ കണികാണാന്‍ മറ്റു വീടുകളില്‍ പോകുന്നവര്‍ തന്നെ വിരളമാണ്. വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ കൈമാറുന്നതാണല്ലോ ന്യുജെന്‍ രീതി.
വീട്ടില്‍ കണികണ്ട ശേഷം അതിരാവിലെ തന്നെ ഞങ്ങള്‍ ആദ്യം ചെല്ലുക പാലക്കുന്നമ്മയെ കണ്ടു തൊഴുത് വണങ്ങാനായിരിക്കും. ഭണ്ഡാര വീട്ടിലെ തിരുനടയിലെ ഭക്തിസാന്ദ്രമായ വിഷു ഒരുക്കങ്ങള്‍ കണ്ണിനും മനസിനും കുളിരേകുന്ന സൗന്ദര്യ കാഴ്ചയാണ്. കണികണ്ടശേഷം പ്രദക്ഷിണം പൂര്‍ത്തിയാക്കി പടിഞ്ഞാറ്റയിലെ നിത്യദീപപ്രഭയിലും ദേവിയെ സങ്കല്‍പിച്ച് തൊഴുത് അവിടെ നിന്ന് തരുന്ന ഉണ്ണിയപ്പം കൈനീട്ടി വാങ്ങും. തൊട്ടടുത്തുള്ള മറ്റു ക്ഷേത്രങ്ങളിലും അവരവരുടെ തറവാടുകളിലും വിഷുക്കണി കാണാനായി പലരും പോകും.
വിഷുവിന്റെ വരവറിയിച്ച് കൊടും വേനലിലിന് തൊട്ടുമുന്‍പ് കൊന്നപ്പൂക്കള്‍ വിരിയുന്ന കാഴ്ച ഇത്തവണ ഏറെ നേരത്തേയായി. കൊന്നപ്പൂക്കളില്ലാത്ത വിഷു അപൂര്‍ണമാണെന്നാണ് വെപ്പ്. മീനത്തില്‍ പെയ്ത മഴയില്‍ കൊന്നപ്പൂക്കളുടെ ഭംഗി ഏറെ ആകര്‍ഷകമായി തോന്നി. പാലക്കുന്ന് ഭണ്ഡാര വീട്ടില്‍ ഒരു മാസം മുന്‍പേ കൊന്നപൂത്ത് പുഷ്പിച്ചത് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് പലരും ഫോണില്‍ ക്ലിക്ക് ചെയ്തു. നാഗത്തറയിലാണ് ഇവിടെ കൊന്നമരമുള്ളത്. 15 മീറ്ററോളം ഉയരത്തില്‍ അത് പുഷ്പ്പിച്ച വര്‍ണ്ണാഭമായ കാഴ്ച കാണാന്‍ തൊട്ടടുത്ത റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പോകേണ്ടിവന്നു. കൊന്നപൂത്തു ഒരു മാസത്തിനകം കാലവര്‍ഷമെത്തുമെന്നാണ് പഴയ സങ്കല്‍പം. ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയില്‍ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങള്‍ കാണാന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരനായ ഈ ലേഖകന് അവസരമുണ്ടായിട്ടുണ്ട്. നമ്മുടെ നാടിനേക്കാളേറെ കൊന്നപൂക്കള്‍ കണ്ടത് തായ്‌ലാന്റില്‍ ആയിരുന്നു. തായ്‌ലാന്റിന്റെ ദേശീയപുഷ്പമാണ് കൊന്ന.
ചില ക്ഷേത്രങ്ങളില്‍ നിന്ന് കൈനീട്ടമായി കിട്ടുന്ന നാണയത്തുട്ടുകള്‍ പലരും സൂക്ഷിച്ചു വെക്കും. ലക്ഷ്മി ദേവിയോടുള്ള ആരാധനയാണ് വിഷുകൈനീട്ടം കൊടുക്കലും വാങ്ങലും. കണികാണാന്‍ വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്ക് ഗൃഹനാഥന്‍ കൈനീട്ടം നല്‍കും. മൂല്യം കുറഞ്ഞുപോയ നാണയ തുട്ടുകള്‍ നല്‍കുന്ന രീതി ഇപ്പോഴില്ല. പുത്തന്‍ നോട്ടുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കൈനീട്ടമായി ലഭിച്ച പുത്തന്‍ നോട്ടുകള്‍ കുട്ടികള്‍ സൂക്ഷിച്ചു വെക്കും. അതൊരു സമ്പാദ്യശീലം കുട്ടികളില്‍ വളര്‍ത്തും. വീടുകളില്‍ പോയി കൈനീട്ടം കൊടുക്കരുതെന്നും പറയാറുണ്ട്.
കോവിഡ് മഹാമാരിയില്‍ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും വേണ്ടെന്ന് വെച്ചെങ്കിലും വിഷുവിന് വീടുകളില്‍ കണിയൊരുക്കിയിരുന്നു. ഉണ്ണിയപ്പവും വിഷുസദ്യയും പായസവും ഉണ്ടാക്കി പുതുവത്സരത്തെ പതിവു പോലെ വരവേറ്റിരുന്നു. എല്ലാം വീടുകളില്‍ ഒതുങ്ങിപ്പോയെന്ന് മാത്രം.
ഇത്തവണ സാഹചര്യങ്ങള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ നാടും നഗരവും വിഷുവിനെയും ഈസ്റ്ററിനെയും റമദാനിനെയും പുതുമോടിയോടെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. കോവിഡില്‍ മ്ലാനമായ കടകളില്‍ ഇപ്പോള്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.