ലൈംഗികമായി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോണില്‍ അശ്ലീലസന്ദേശമയച്ച പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

മംഗളൂരു: ലൈംഗികമായി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോണില്‍ അശ്ലീലസന്ദേശമയച്ച പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ജനുവരിയില്‍ മംഗളൂരു പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും ഫോണില്‍ അശ്ലീലസന്ദേശം അയക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കി. ശിശു ക്ഷേമസമിതിയുടെ നിര്‍ദേശപ്രകാരം കോണ്‍സ്റ്റബിളിനെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. വിശദമായ […]

മംഗളൂരു: ലൈംഗികമായി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോണില്‍ അശ്ലീലസന്ദേശമയച്ച പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ജനുവരിയില്‍ മംഗളൂരു പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും ഫോണില്‍ അശ്ലീലസന്ദേശം അയക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കി. ശിശു ക്ഷേമസമിതിയുടെ നിര്‍ദേശപ്രകാരം കോണ്‍സ്റ്റബിളിനെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
വിശദമായ അന്വേഷണത്തിനൊടുവില്‍ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തതായി പൊലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ അറിയിച്ചു.

Related Articles
Next Story
Share it