പച്ചപ്പണിഞ്ഞ പൊസടിഗുംപെ മലനിരകള്‍
കടല്‍ നിരപ്പില്‍ നിന്ന് 487.68 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയ വിനോദ സഞ്ചാര കേന്ദ്രമാണ് പൊസടിഗുംപെ. കാസര്‍കോട് നിന്നും സീതാംഗോളി, പെര്‍മുദെ, ധര്‍മ്മത്തടുക്ക വഴി 26 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊസടിഗുംപെയെന്ന പ്രകൃതിയുടെ വശ്യസുന്ദര മടിത്തട്ടിലേക്ക് എത്തിച്ചേരാം. കാസര്‍കോട് നിന്നും മംഗലാപുരം ദേശീയ പാതയിലൂടെ ബന്തിയോട് വഴിയും പൊസടിഗുംപെയിലെത്താം. ട്രക്കിങ്ങിനും പ്രകൃതി ദ്യശ്യങ്ങള്‍ കാണുന്നതിനുമായി ധാരാളം സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് പൊസടിഗുംപെ. താഴ്വാരത്തു നിന്നും കുത്തനെയുള്ള മല കയറിയാല്‍ നിരപ്പായ മുകള്‍ ഭാഗത്തെത്താം. വഴിയില്‍ ചെങ്കുത്തായ […]

കടല്‍ നിരപ്പില്‍ നിന്ന് 487.68 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയ വിനോദ സഞ്ചാര കേന്ദ്രമാണ് പൊസടിഗുംപെ. കാസര്‍കോട് നിന്നും സീതാംഗോളി, പെര്‍മുദെ, ധര്‍മ്മത്തടുക്ക വഴി 26 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊസടിഗുംപെയെന്ന പ്രകൃതിയുടെ വശ്യസുന്ദര മടിത്തട്ടിലേക്ക് എത്തിച്ചേരാം. കാസര്‍കോട് നിന്നും മംഗലാപുരം ദേശീയ പാതയിലൂടെ ബന്തിയോട് വഴിയും പൊസടിഗുംപെയിലെത്താം. ട്രക്കിങ്ങിനും പ്രകൃതി ദ്യശ്യങ്ങള്‍ കാണുന്നതിനുമായി ധാരാളം സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് പൊസടിഗുംപെ. താഴ്വാരത്തു നിന്നും കുത്തനെയുള്ള മല കയറിയാല്‍ നിരപ്പായ മുകള്‍ ഭാഗത്തെത്താം. വഴിയില്‍ ചെങ്കുത്തായ കയറ്റങ്ങളും കൊടും കാടുകളുമുണ്ട്. മലനിരകളില്‍ അങ്ങിങ്ങായി കാണുന്ന ചെങ്കല്‍ പാളികളെ പുല്‍നാമ്പു കൊണ്ട് അലങ്കരിച്ചതായി കാണാം. കൈയ്യെത്താ ദൂരത്ത് ആകാശവും തണുപ്പു കോരിയിടുന്ന മഞ്ഞുകണങ്ങളും പ്രകൃതിയുടെ വശ്യഭംഗിയുമെല്ലാം പൊസടിഗുംപെയുടെ സവിശേഷതകളാണ്.
മേഘങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞു വരുന്ന സൂര്യോദയവും പൊന്‍ ശോഭയില്‍ കുളിച്ച സൂര്യാസ്തമാനവും കണ്ടാസ്വദിക്കാം. കിഴക്കായുള്ള പച്ച വിരിച്ച പശ്ചിമഘട്ട മലനിരകളുടെയും പടിഞ്ഞാറുള്ള നീല ക്യാന്‍വാസില്‍ അടയാളപ്പെടുത്തിയതുപോലെയുള്ള അറബിക്കടലിന്റെയും കാഴ്ചകള്‍ അതി മനോഹരമാണ്.
കാസര്‍കോടന്‍ ഗ്രാമീണ ഭംഗിക്കൊപ്പം കര്‍ണ്ണാടകയിലെ മംഗളൂരും ചിക്കമാംഗഌരും മലമുകളിലെ വിദൂരക്കാഴ്ചകളാണ്. തിരക്കുകളൊന്നുമില്ലാത്ത, തികച്ചും നിശബ്ദതയോടെ, ശാന്തതയോടെ, സ്വകാര്യതയോടെ സന്ദര്‍ശിക്കാവുന്ന ടൂറിസ്റ്റു കേന്ദ്രം കൂടിയാണ് പൊസടിഗുംപെ.
കാസര്‍കോടിന്റ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഭൂപടത്തില്‍ വളരെയേറെ സാദ്ധ്യതകള്‍ നിറഞ്ഞൊരു സ്ഥലമാണ് പൊസടിഗുംപെ.
-രാജന് മുനിയൂര്‍