പഴയകാല കോണ്‍ഗ്രസ് നേതാക്കന്മാരുടെ ത്യാഗനിര്‍ഭരമായ പൊതുപ്രവര്‍ത്തനം പുതിയ തലമുറ മാതൃകയാക്കണം-രമേശ് ചെന്നിത്തല

കാസര്‍കോട്: ത്യാഗം മാത്രം മൂലധനമാക്കികൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനം പടുത്തുയര്‍ത്താന്‍ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത മഹാരഥന്മാരാന്ന് മണ്മറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. മണ്‍മറഞ്ഞുപോയ ഡിസിസി ഭാരവാഹികളുടെ ഛായാ ചിത്രം ഡി.സി.സി ഓഫീസില്‍ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് പി. കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീയത ആളിക്കത്തിക്കാന്‍ അണിയറ നീക്കം നടക്കുന്ന പുതിയ കാലത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. […]

കാസര്‍കോട്: ത്യാഗം മാത്രം മൂലധനമാക്കികൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനം പടുത്തുയര്‍ത്താന്‍ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത മഹാരഥന്മാരാന്ന് മണ്മറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. മണ്‍മറഞ്ഞുപോയ ഡിസിസി ഭാരവാഹികളുടെ ഛായാ ചിത്രം ഡി.സി.സി ഓഫീസില്‍ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് പി. കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.
വര്‍ഗീയത ആളിക്കത്തിക്കാന്‍ അണിയറ നീക്കം നടക്കുന്ന പുതിയ കാലത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞികണ്ണന്‍, മുന്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍, നേതാക്കളായ പി.എ അഷ്റഫ് അലി കെ.വി ഗംഗാധരന്‍ സംസാരിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് സ്വാഗതവും ധന്യ സുരേഷ് നന്ദിയും പറഞ്ഞു. ഡി.സി.സി ഭാരവാഹികളായ അഡ്വ. കെ.കെ രാജേന്ദ്രന്‍, കരുണ്‍ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാര്‍, പി.വി സുരേഷ്, കെ.പി പ്രകാശന്‍, ആര്‍. ഗംഗാധരന്‍, ജെ.എസ് സോമശേഖരന്‍, ശാന്തമ്മ ഫിലിപ്പ്, ആര്‍. ഗംഗാധരന്‍, ബി.പി പ്രദീപ് കുമാര്‍, മീനാക്ഷി ബാലകൃഷ്ണന്‍, സീനിയര്‍ നേതാകളായ എന്‍. മഹേന്ദ്ര പ്രതാപ്, അഡ്വ. യു.എസ് ബാലന്‍, ബ്ലോക്ക് പ്രസിഡണ്ടുമാരായ, ഡി.എം.കെ മുഹമ്മദ്, കെ. ഖാലിദ്, ലക്ഷ്മണ പ്രഭു, മധുസൂദനന്‍ ബാലൂര്‍ സംബന്ധിച്ചു. ഫോട്ടോ അനാച്ഛാദനം ചെയ്യപ്പെട്ട മുന്‍ ഡി.സി.സി ഭാരവാഹികളുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ രമേശ് ചെന്നിത്തല ഷാള്‍ അണിയിച്ച് ആദരിച്ചു.

Related Articles
Next Story
Share it