ഉര്‍ദുവിനെ ജനകീയമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതില്‍ ഉര്‍ദു സാഹിത്യത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും സാരമായ പങ്കുണ്ടെന്നും ഗസലും ഖവാലിയുമൊക്കെ ഉര്‍ദു സംസ്‌കാരത്തിന്റെ മനോഹരമായ ആവിഷ്‌കാരങ്ങളാണെന്നും കാസര്‍കോട് ഉര്‍ദു ഭാഷയെ ജനകീയമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല ബഹുഭാഷാ പഠനകേന്ദ്രം കെ.ഡി.എം.എ കാസര്‍കോട്, ഹനഫി വെല്‍ഫെയര്‍ സൊസൈറ്റി ഉപ്പള എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഉര്‍ദു ദിനാഘോഷവും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എ. അശോകന്‍ അധ്യക്ഷത വഹിച്ചു. എ.കെ.എം.അഷറഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. […]

കാസര്‍കോട്: രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതില്‍ ഉര്‍ദു സാഹിത്യത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും സാരമായ പങ്കുണ്ടെന്നും ഗസലും ഖവാലിയുമൊക്കെ ഉര്‍ദു സംസ്‌കാരത്തിന്റെ മനോഹരമായ ആവിഷ്‌കാരങ്ങളാണെന്നും കാസര്‍കോട് ഉര്‍ദു ഭാഷയെ ജനകീയമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല ബഹുഭാഷാ പഠനകേന്ദ്രം കെ.ഡി.എം.എ കാസര്‍കോട്, ഹനഫി വെല്‍ഫെയര്‍ സൊസൈറ്റി ഉപ്പള എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഉര്‍ദു ദിനാഘോഷവും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എ. അശോകന്‍ അധ്യക്ഷത വഹിച്ചു. എ.കെ.എം.അഷറഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഡോ. ആര്‍.ഐ റിയാസ് അഹമ്മദിനെ അല്ലാമ ഇക്ബാല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ഡോ.എ.എം.ശ്രീധരന്‍ ആമുഖഭാഷണം നടത്തി. നാസര്‍ ചുള്ളിക്കര, അബ്ദുള്‍ റഷീദ് ഉസ്മാന്‍, അബ്ദുള്‍ കരീം, ഹാജി നിസാര്‍ അഹമ്മദ്, ഡോ. ഹസ്സന്‍ ഷിഹാബ് ഹുദവി, ഷെയ്ഖ് ഷാബാന്‍ സാഹിബ്, കെ.വി. കുമാരന്‍, രവീന്ദ്രന്‍പാടി, ടി.എം. ഖുറൈഷ്, മുഹമ്മദ് ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന സെമിനാറില്‍ കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് (ഉര്‍ദുവും ഇന്ത്യന്‍ ഉപഭൂഖണ്ഡരാഷ്ട്രീയവും), അസിം മണി മുണ്ടെ (കാസര്‍കോട്ടെ ഹനഫികളും ഉര്‍ദു ഭാഷയും സംസ്‌കാരവും), ഇ.അബ്ദുല്‍ നിസാര്‍ (ഉര്‍ദുവും ഇന്ത്യന്‍ ദേശീയതയും), ഇസ്മത്ത് പജീര്‍ (അവിഭക്ത കര്‍ണാടകവും ദഖിനി ഉര്‍ദുവും ബ്യാരി ഭാഷയും) എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. നിസാര്‍ പെര്‍വാഡ് മോഡറേറ്ററായിരുന്നു.

Related Articles
Next Story
Share it