മംഗളൂരുവില്‍ ബൈക്കിന് പിറകില്‍ ലോറിയിടിച്ച് ചിത്രകാരന് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരു എക്കുരുവിന് സമീപം നിയന്ത്രണം വിട്ട ലോറി ബൈക്കിന് പിറകിലിടിച്ച് ചിത്രകാരന്‍ മരിച്ചു. കോല്യ കണീരുതോട്ട സ്വദേശിയായ രവികുമാര്‍ (50) ആണ് മരിച്ചത്. രവികുമാര്‍ ജോലിസംബന്ധമായ കാര്യത്തിനായി മംഗളൂരു നഗരത്തിലേക്ക് പോവുകയായിരുന്നു. പിന്നാലെ അമിതവേഗതയിലെത്തിയലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രവികുമാറിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. രവികുമാര്‍ കഴിഞ്ഞ 35 വര്‍ഷമായി ഓയിലും പെയിന്റും ഉപയോഗിച്ചുള്ള ചിത്രകലയില്‍ സജീവമായിരുന്നു. മൃഗങ്ങളെയും പക്ഷികളെയും പ്രകൃതിയെയും സ്നേഹിച്ച കലാകാരനായ രവികുമാര്‍ ഈ രംഗത്ത് പ്രശസ്തനായത് വേഗത്തിലാണ്. […]

മംഗളൂരു: മംഗളൂരു എക്കുരുവിന് സമീപം നിയന്ത്രണം വിട്ട ലോറി ബൈക്കിന് പിറകിലിടിച്ച് ചിത്രകാരന്‍ മരിച്ചു. കോല്യ കണീരുതോട്ട സ്വദേശിയായ രവികുമാര്‍ (50) ആണ് മരിച്ചത്. രവികുമാര്‍ ജോലിസംബന്ധമായ കാര്യത്തിനായി മംഗളൂരു നഗരത്തിലേക്ക് പോവുകയായിരുന്നു. പിന്നാലെ അമിതവേഗതയിലെത്തിയലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രവികുമാറിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. രവികുമാര്‍ കഴിഞ്ഞ 35 വര്‍ഷമായി ഓയിലും പെയിന്റും ഉപയോഗിച്ചുള്ള ചിത്രകലയില്‍ സജീവമായിരുന്നു. മൃഗങ്ങളെയും പക്ഷികളെയും പ്രകൃതിയെയും സ്നേഹിച്ച കലാകാരനായ രവികുമാര്‍ ഈ രംഗത്ത് പ്രശസ്തനായത് വേഗത്തിലാണ്.

Related Articles
Next Story
Share it