പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ 7 ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ശ്രമിച്ചെന്ന് എന്‍.ഐ.എ. പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തിയെന്നും കേരളത്തിലെ പ്രമുഖരെ കോലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്നും എന്‍.ഐ.എ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.അതിനിടെ അറസ്റ്റിലായ കരമന അഷ്‌റഫ് മൗലവി അടക്കമുള്ള 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും കോടതി ഏഴ് ദിവസത്തെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. എന്‍.ഐ.എയുടെ ആവശ്യം പരിഗണിച്ചാണ് ഇത്.കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുദ്രാവാക്യം വിളിച്ച പ്രതികളെ ജഡ്ജി താക്കീത് […]

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ശ്രമിച്ചെന്ന് എന്‍.ഐ.എ. പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തിയെന്നും കേരളത്തിലെ പ്രമുഖരെ കോലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്നും എന്‍.ഐ.എ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.
അതിനിടെ അറസ്റ്റിലായ കരമന അഷ്‌റഫ് മൗലവി അടക്കമുള്ള 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും കോടതി ഏഴ് ദിവസത്തെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. എന്‍.ഐ.എയുടെ ആവശ്യം പരിഗണിച്ചാണ് ഇത്.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുദ്രാവാക്യം വിളിച്ച പ്രതികളെ ജഡ്ജി താക്കീത് ചെയ്തു. ആര്‍.എസ്.എസിനെതിരെയായിരുന്നു പ്രധാനമായും മുദ്രാവാക്യം ഉയര്‍ന്നത്. ആര്‍.എസ്.എസ് ചട്ടുകമാണ് എന്‍.ഐ.എയെന്നും പ്രതികള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അതേസമയം തങ്ങളെ വിലങ്ങണിയിച്ച് കൊണ്ടുവന്നത് പ്രതികള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പൊലീസിനെയും കോടതി വിമര്‍ശിച്ചു.
പ്രതികളെ വിലങ്ങുവെച്ചു കൊണ്ടുവരാന്‍ മതിയായ കാരണം വേണമെന്ന് പൊലീസിനോട് കോടതി പറഞ്ഞു.
പ്രതികള്‍ക്കെതിരെ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു.
ജുലായില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇ.ഡിയും ആരോപിച്ചിരുന്നു.

Related Articles
Next Story
Share it