പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്വത്തുക്കളെല്ലാം ജപ്തി ചെയ്തു

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്വത്തുക്കളെല്ലാം ജപ്തി ചെയ്തു. കോന്നിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമ തോമസ് ദാനിയേലിന്റെ പേരിലുള്ള 3.87 ഏക്കര്‍ സ്ഥലമാണ് ജപ്തി ചെയ്തത്. കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം കോട്ടയം വില്ലേജ് ഓഫീസര്‍ ജപ്തി ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കി തഹസില്‍ദാര്‍ക്ക് നല്‍കി. വില്ലേജ് ഓഫീസര്‍ ആര്‍.അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ.വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ എസ്.സുധീര്‍, ആര്‍.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്വത്തുക്കളെല്ലാം ജപ്തി ചെയ്തു. കോന്നിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമ തോമസ് ദാനിയേലിന്റെ പേരിലുള്ള 3.87 ഏക്കര്‍ സ്ഥലമാണ് ജപ്തി ചെയ്തത്. കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം കോട്ടയം വില്ലേജ് ഓഫീസര്‍ ജപ്തി ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കി തഹസില്‍ദാര്‍ക്ക് നല്‍കി.

വില്ലേജ് ഓഫീസര്‍ ആര്‍.അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ.വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ എസ്.സുധീര്‍, ആര്‍.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it