ബദിയടുക്കയിലെ ജനകീയ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന ബദിയടുക്കയിലെ ജനകീയ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി (68) അന്തരിച്ചു. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയാണ്. 1989ല്‍ ഡോക്ടറായി സര്‍വ്വീസില്‍ കയറിയതിന് ശേഷം ബദിയടുക്കയില്‍ സ്ഥിര താമസമാക്കി രോഗികള്‍ക്ക് സേവനം നല്‍കി വന്നിരുന്നു. പെര്‍ള, ബദിയടുക്ക, മുളിയാര്‍, കരിവെള്ളൂര്‍ തുടങ്ങിയ പ്രാഥമിക ആസ്പത്രികളില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷം 2007ല്‍ കാഞ്ഞങ്ങാട്ടെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആര്‍.സി.എച്ച് ഓഫീസറായി വിരമിക്കുകയായിരുന്നു. അതിന് ശേഷം ബദിയടുക്കയില്‍ ക്ലീനിക്ക് നടത്തി വരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഒരു മാസക്കാലമായി […]

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന ബദിയടുക്കയിലെ ജനകീയ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി (68) അന്തരിച്ചു.
കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയാണ്. 1989ല്‍ ഡോക്ടറായി സര്‍വ്വീസില്‍ കയറിയതിന് ശേഷം ബദിയടുക്കയില്‍ സ്ഥിര താമസമാക്കി രോഗികള്‍ക്ക് സേവനം നല്‍കി വന്നിരുന്നു. പെര്‍ള, ബദിയടുക്ക, മുളിയാര്‍, കരിവെള്ളൂര്‍ തുടങ്ങിയ പ്രാഥമിക ആസ്പത്രികളില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷം 2007ല്‍ കാഞ്ഞങ്ങാട്ടെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആര്‍.സി.എച്ച് ഓഫീസറായി വിരമിക്കുകയായിരുന്നു. അതിന് ശേഷം ബദിയടുക്കയില്‍ ക്ലീനിക്ക് നടത്തി വരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഒരു മാസക്കാലമായി മംഗളൂരുവിലെ മംഗള ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ഭാര്യ: ഫാത്തിമത്ത് സെറീന. മക്കള്‍: റംഷീദ് മുഹമ്മദ് (എം.ബി.എ ബംഗളൂരു), റാസിഫ് മുഹമ്മദ് (ഫാര്‍മസിസ്റ്റ്), ഡോ. റിംഷാന, കോഴിക്കോട്.

Related Articles
Next Story
Share it