പൂരക്കളി ശില്‍പശാലയും പൂരക്കളി മത്സരവും നടത്തി
കാസര്‍കോട്: ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മറത്തുകളിയും പൂരക്കളി ശില്‍പശാലയും പൂരക്കളി മത്സരവും പെരിയ ശ്രീനാരായണ കോളേജില്‍ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താര്‍ ഭദ്രദീപം കൊളുത്തി. പ്രസിഡണ്ട് രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. പൂരക്കളി മറുത്തുകളി രംഗത്തെ കുലപതികളായ കെ.വി പൊക്കന്‍ പണിക്കര്‍, പി.പി മാധവന്‍ പണിക്കര്‍ എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. […]

കാസര്‍കോട്: ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മറത്തുകളിയും പൂരക്കളി ശില്‍പശാലയും പൂരക്കളി മത്സരവും പെരിയ ശ്രീനാരായണ കോളേജില്‍ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താര്‍ ഭദ്രദീപം കൊളുത്തി. പ്രസിഡണ്ട് രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. പൂരക്കളി മറുത്തുകളി രംഗത്തെ കുലപതികളായ കെ.വി പൊക്കന്‍ പണിക്കര്‍, പി.പി മാധവന്‍ പണിക്കര്‍ എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികന്‍ സുനീഷ് പൂജാരി, എസ്.എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഡോ.കെ. വി ശശിധരന്‍, ട്രഷറര്‍ ഐശ്വര്യ കുമാരന്‍, വൈസ് ചെയര്‍മാന്‍ ചോയ്യമ്പു, സി.ഇ.ഒ ബാലകൃഷ്ണന്‍ പെരിയ, കെ.കണ്ണന്‍ കുഞ്ഞി, രാമന്‍ മാസ്റ്റര്‍, എം നാരായണന്‍, സുരേഷ് ബാബു സംസാരിച്ചു. ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി നാരായണന്‍ കൊളുത്തൂര്‍ സ്വാഗതം പറഞ്ഞു. ഉച്ചയോടെ നടന്ന പൂരക്കളി ശില്‍പശാലയില്‍ പി ദാമോധര പണിക്കര്‍ ആമുഖ ഭാഷണം നടത്തി. ഡോ.സി.കെ നാരായണ പണിക്കര്‍ മോഡറേറ്ററായി. പൂരക്കളി ഒരു ജനകീയ കല എന്ന വിഷയത്തില്‍ ഫോക്ക്‌ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി ഡോ.എ.കെ നമ്പ്യാരും പുരക്കളി പാട്ടും സാഹിത്യവും വിഷയത്തില്‍ കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി മോഹനനും വിഷയാവതരണം നടത്തി. മയിച്ച പി ഗോവിന്ദന്‍, പി.വി കുഞ്ഞിക്കണ്ണന്‍ കയ്യൂര്‍ സംബന്ധിച്ചു. തുടര്‍ന്ന് മറുത്തുകളിയും പൂരക്കളി മത്സരവും നടന്നു.