തെങ്ങില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന പൂരക്കളി കലാകാരന്‍ മരിച്ചു

കാസര്‍കോട്: തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന പൂരക്കളി കലാകാരന്‍ മരിച്ചു. പാടി മീത്തലെ പതിക്കാല്‍ ശ്രീപുള്ളിക്കരിങ്കാളി ക്ഷേത്ര പൂരക്കളി സംഘത്തിലെ പ്രധാന കളിക്കാരനായിരുന്ന മൊട്ടയില്‍ കുമാരന്‍ (62) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ പാടിയില്‍ വെച്ചാണ് തെങ്ങില്‍ നിന്ന് വീണത്. കയ്യെല്ല് പൊട്ടിയിരുന്നു. നട്ടെല്ലിനും പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. അമ്മ: കൊറപ്പാളു. ഭാര്യ: ചന്ദ്രിക. മക്കള്‍: ബിന്ദു, സിന്ധു, സന്തോഷ്. മരുമക്കള്‍: ജയചന്ദ്രന്‍, രഞ്ജിനി. […]

കാസര്‍കോട്: തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന പൂരക്കളി കലാകാരന്‍ മരിച്ചു. പാടി മീത്തലെ പതിക്കാല്‍ ശ്രീപുള്ളിക്കരിങ്കാളി ക്ഷേത്ര പൂരക്കളി സംഘത്തിലെ പ്രധാന കളിക്കാരനായിരുന്ന മൊട്ടയില്‍ കുമാരന്‍ (62) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ പാടിയില്‍ വെച്ചാണ് തെങ്ങില്‍ നിന്ന് വീണത്. കയ്യെല്ല് പൊട്ടിയിരുന്നു. നട്ടെല്ലിനും പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. അമ്മ: കൊറപ്പാളു. ഭാര്യ: ചന്ദ്രിക. മക്കള്‍: ബിന്ദു, സിന്ധു, സന്തോഷ്. മരുമക്കള്‍: ജയചന്ദ്രന്‍, രഞ്ജിനി. സഹോദരങ്ങള്‍: രാമന്‍മൊട്ടയില്‍, ചിരുത, അപ്പക്കുഞ്ഞി, കാര്‍ത്യായനി, രോഹിണി.

Related Articles
Next Story
Share it