പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ അമ്മയും കുഞ്ഞും വാര്‍ഡ് ഒരുങ്ങി; ഇനി വേണ്ടത് ഡോക്ടര്‍മാര്‍

കാഞ്ഞങ്ങാട്: പൂടങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയില്‍ അമ്മയും കുഞ്ഞും വാര്‍ഡ് ഒരുങ്ങി. എന്നാല്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമില്ലാതെ വാര്‍ഡ് ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വാര്‍ഡ് യാഥാര്‍ത്ഥ്യമായതെങ്കിലും ഇനി ഡോക്ടര്‍മാരെ ലഭിക്കാനും കാത്തിരിക്കേണ്ട ഗതികേടിലാണ് മലയോര ജനത. ഓപ്പറേഷന്‍ തീയേറ്ററടക്കം ആധുനിക സൗകര്യങ്ങളോടെയാണ് വാര്‍ഡ് ഒരുക്കിയത്. ആസ്പത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വാര്‍ഡ്. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.60കോടി രൂപ ചെലവഴിച്ചാണ് വാര്‍ഡ് പൂര്‍ത്തിയാക്കിയത്. 2019ല്‍ അനുമതി ലഭിച്ച വാര്‍ഡ് ആറ് […]

കാഞ്ഞങ്ങാട്: പൂടങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയില്‍ അമ്മയും കുഞ്ഞും വാര്‍ഡ് ഒരുങ്ങി. എന്നാല്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമില്ലാതെ വാര്‍ഡ് ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വാര്‍ഡ് യാഥാര്‍ത്ഥ്യമായതെങ്കിലും ഇനി ഡോക്ടര്‍മാരെ ലഭിക്കാനും കാത്തിരിക്കേണ്ട ഗതികേടിലാണ് മലയോര ജനത. ഓപ്പറേഷന്‍ തീയേറ്ററടക്കം ആധുനിക സൗകര്യങ്ങളോടെയാണ് വാര്‍ഡ് ഒരുക്കിയത്. ആസ്പത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വാര്‍ഡ്. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.60കോടി രൂപ ചെലവഴിച്ചാണ് വാര്‍ഡ് പൂര്‍ത്തിയാക്കിയത്. 2019ല്‍ അനുമതി ലഭിച്ച വാര്‍ഡ് ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്നു വര്‍ഷത്തിനുശേഷമാണ് പൂര്‍ത്തിയായത്.
കോവിഡ് കാലം വന്നതോടെയാണ് നീണ്ടു പോയത്. വാര്‍ഡിന്റെ പ്രവൃത്തി കഴിഞ്ഞദിവസമാണ് പൂര്‍ത്തിയായത്. മൂന്ന് ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍മാര്‍, അനസ്‌തെറ്റിസ്റ്റ്, കുട്ടികളുടെ ഡോക്ടര്‍ ഒന്ന്, ഉള്‍പ്പെടെ അനുബന്ധ ജീവനക്കാരെ നിയമിക്കണം. നിയമനം നീളുന്തോറും വാര്‍ഡ് തുറന്നുകൊടുക്കുന്നതും വൈകും.

Related Articles
Next Story
Share it