മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പോളിംഗ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട്: മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പോളിംഗ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 5.30 മണിയോടെ പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31)യാണ് മൂന്ന് നില കെട്ടിടത്തില്‍ നിന്ന് 20 അടി താഴ്ചയിലേക്ക് വീണത്. അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വിദ്യാലക്ഷ്മിക്ക് തെരഞ്ഞെടുപ്പ് ജോലി. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് […]

പാലക്കാട്: മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പോളിംഗ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 5.30 മണിയോടെ പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31)യാണ് മൂന്ന് നില കെട്ടിടത്തില്‍ നിന്ന് 20 അടി താഴ്ചയിലേക്ക് വീണത്.

അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വിദ്യാലക്ഷ്മിക്ക് തെരഞ്ഞെടുപ്പ് ജോലി. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it