തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാപക റെയ്ഡ്; പുതുച്ചേരിയില്‍ രണ്ടു കോടി രൂപയും 30,000 സെറ്റ് ടോപ്പ് ബോക്‌സുകളും പിടിച്ചെടുത്തു

പുതുച്ചേരി: ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്. രണ്ടു കോടി രൂപയും 30,000 സെറ്റ് ടോപ്പ് ബോക്‌സുകളും പിടിച്ചെടുത്തു. കദിര്‍കമം, തട്ടാന്‍ചാവടി, ഇന്ദിര നഗര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തന്തയ് പെരിയാര്‍ നഗറില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടു കോടി രൂപ പിടിച്ചെടുത്തത്. ബാങ്കുകള്‍ സാധാരണയായി ഉപയോഗിച്ച് വരുന്ന സ്വകാര്യ വാനില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. വാഹനത്തില്‍ കള്ളപ്പണം കടത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. […]

പുതുച്ചേരി: ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്. രണ്ടു കോടി രൂപയും 30,000 സെറ്റ് ടോപ്പ് ബോക്‌സുകളും പിടിച്ചെടുത്തു. കദിര്‍കമം, തട്ടാന്‍ചാവടി, ഇന്ദിര നഗര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തന്തയ് പെരിയാര്‍ നഗറില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടു കോടി രൂപ പിടിച്ചെടുത്തത്. ബാങ്കുകള്‍ സാധാരണയായി ഉപയോഗിച്ച് വരുന്ന സ്വകാര്യ വാനില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

വാഹനത്തില്‍ കള്ളപ്പണം കടത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകുന്നതാണ് പണം. 500, 200, 100 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. പണം ആദായ നികുതി വകുപ്പിന് കൈമാറും. പുതുച്ചേരി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഷുര്‍ബിര്‍ സിങ് പറഞ്ഞു.

എമ്പലം, നെട്ടാപ്പാക്കം, ബഹൂര്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് 30,000 സെറ്റ് ടോപ്പ് ബോക്‌സുകള്‍ പിടിച്ചെടുത്തത്. വീട്ടില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ സെറ്റ് ടോപ്പ് ബോക്‌സുകള്‍ക്ക് രണ്ടു കോടി രൂപ വിലവരും. വക്കുപുറമെ 3,600 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ 18,500 ലിറ്റര്‍ ചാരായം പിടിച്ചെടുത്തതായും തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി.

Related Articles
Next Story
Share it